Home Recipes 10 ദിവസത്തോളം കേടുകൂടാതെ നിൽക്കുന്ന പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന സൂപ്പർ സോഫ്റ്റ് അരിയുണ്ട...

10 ദിവസത്തോളം കേടുകൂടാതെ നിൽക്കുന്ന പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന സൂപ്പർ സോഫ്റ്റ് അരിയുണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

അരിയുണ്ട

ചേരുവകൾ

മട്ട അരി -2 കപ്പ്

ശർക്കര -3/ 4 കപ്പ്

തേങ്ങ -1/ 2 കപ്പ്

ഏലക്ക പൊടി -1/ 4 tspoon

കപ്പലണ്ടി -1/ 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്കു നന്നായി കഴുകിയ മട്ട അരിയിട്ട് നല്ലതുപോലെ വറുത്തെടുക്കാം .ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കാം .

കപ്പലണ്ടി ഒന്ന് വറുത്തെടുക്കാം .ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കാം .

ശർക്കരയും തേങ്ങയും ഏലക്കാപൊടിയും മിക്സിയിൽ പൊടിച്ചെടുക്കാം.

പൊടിച്ച അരിയും കപ്പലണ്ടിപ്പൊടിയും മിക്സ് ചെയ്യാം.ഇതിലേക്ക് പൊടിച്ച ശർക്കര തേങ്ങാ മിക്സ് ചേർത്ത് നന്നായിട്ടു ഇളക്കികൊടുക്കാം.

അരിയുണ്ടയുടെ രൂപത്തിൽ ഉരുട്ടിയെടുക്കാം രുചിയൂറും അരിയുണ്ട റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരിയുണ്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here