Home Chicken ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ അഫ്‌ഗാനി ചിക്കൻ കറിയുടെ റെസിപ്പി നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു...

ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ അഫ്‌ഗാനി ചിക്കൻ കറിയുടെ റെസിപ്പി നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

അഫ്ഗാനി ചിക്കൻ

വേണ്ട സാധനങ്ങൾ

ചിക്കൻ – അരക്കിലോ

കശുവണ്ടി

തൈര്

കുരുമുളക് പൊടി

മല്ലിയില

ഫ്രഷ് ക്രീം

ഇഞ്ചി വെളുത്തുള്ളി

ചാട്ട്‌ മസാല

ഗരം മസാല

നെയ്യ്

പച്ചമുളക്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ മരിനെറ്റ്‌ ചെയ്യാം. അതിനായി മിക്സിയുടെ ചെറിയ ജാറിലേക്കു തൈരും ഇഞ്ചി വെളുത്തുള്ളിയും കശുവണ്ടിയും മല്ലിയിലയും ഇട്ട് നന്നായി അരച്ചെടുക്കുക. എന്നിട്ട് അത് ചിക്കനിലേക്കു ചേർക്കുക. അതിലേക്ക് എല്ലാ മസാല പൊടികളും ചേർത്തു നന്നായി മിക്സ് ചെയ്തു ആറു മണിക്കൂർ റെസ്റ്റിനു വെക്കുക.

റെസ്ററ് കഴിഞ്ഞാൽ ഒരു കടായ് അടുപ്പത്തു വെച്ച് കുറച്ചു നെയ്യ് ഒഴിച്ച് കൊടുക്കുക. അതിൽ ചിക്കൻ രണ്ട് സൈഡും ഹാഫ് ഫ്രൈ ചെയ്യുക .

ശേഷം അതിലേക്കു മാരിനെഷനു എടുത്ത മസാലയിൽ അല്പം വെള്ളം ചേർത്തു ഒഴിച്ച് കൊടുക്കുക. ഒരു അര മണിക്കൂർ ലോ ഫ്ലയിമിൽ വേവിച്ചെടുക്കുക.

ശേഷം അതിലേക്കു ഫ്രഷ് ക്രീം ചേർത്തു മിക്സ് ചെയ്യാം. അവസാനമായി ചിക്കെനു ഒരു സ്മൊകി ഫ്ലേവർ കിട്ടാൻ ഒരു ചെറിയ പാത്രത്തിൽ കനൽ ഇട്ടു കാടായിയില് ഇറക്കി വച്ച് അല്പം ഓയിൽ ഒഴിച്ച് കൊടുത്ത് മൂടി വെക്കുക.

ഒരു പത്തു മിനിറ്റ്‌ കഴിഞ്ഞാൽ സെർവ് ചെയ്യാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അഫ്ഗാനി ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here