Home Chicken കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ | ഉണ്ടാക്കി നോക്കിയാലോ എല്ലാവരും...

കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ | ഉണ്ടാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Pepper Chicken 😊

ചേരുവകൾ

മസാല പേസ്റ്റിനായി
കുരുമുളക്: 3 Tbsp
പെരുംജീരകം: 1 Tbsp
ജീരകം: 1 ടീസ്പൂൺ
കുഞ്ഞുള്ളി : 20
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മല്ലിപൊടി: 1.5 Tbsp
കശുവണ്ടി: 10-15
മുഴുവൻ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ
വെളിച്ചെണ്ണ: 4 Tbsp
ഒരു പാൻ ചൂടാക്കി 4 Tbsp വെളിച്ചെണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴൻട് വന്നതിന് ശേഷം മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി വഴറ്റുക ..
ഇത് തണുക്കുമ്പോൾ 3-4 Tbsp വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

മസാലയ്ക്ക്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് :4 Tbsp
ചിക്കൻ: 1 കിലോ
ഗരം മസാല: 1.5 ടീസ്പൂൺ
ജീരകം പൊടി: 1/2 ടീസ്പൂൺ
പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്
കറിവേപ്പില: 2 തണ്ട്
മല്ലിയില: 3 തണ്ട്
കശുവണ്ടി: 6-8
കുരുമുളക് പൊടി: 1/2 ടീസ്പൂൺ
അതേ പാനിൽ 2 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേർത്ത് 5-6 മിനുട്ട് വഴറ്റുക, dark brown നിറമാകുന്നതുവരെ. ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി 1 കിലോ ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.
ഇടത്തരം തീയിൽ വേവിക്കുക 10 minute ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റു വരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി ചിക്കൻ പാത്രത്തിൻ്റ ഒരു വശത്തേയ്ക്ക് നീക്കി 1 Tbsp വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂൺ ജീരകം പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർക്കുക ..
കൊതിയൂറും കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ ഇപ്പോൾ തയ്യാറാണ് ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here