Home Recipes ഒരു കപ്പ് ചെറുപയർ ഉണ്ടെങ്കിൽ നമ്മൾക്ക് നാലുമണിക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.. ഇത് വളരെ...

ഒരു കപ്പ് ചെറുപയർ ഉണ്ടെങ്കിൽ നമ്മൾക്ക് നാലുമണിക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.. ഇത് വളരെ ടെസ്റ്റ് ആയ ഒരു വിഭവം ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും…

 

ആവശ്യമായ ചേരുവകൾ

* ചെറുപയർ – 1 കപ്പ്

* സവാള – 1

* പച്ചമുളക് – 4

* ഇഞ്ചി – ചെറിയൊരു കഷ്ണം

*കറിവേപ്പില – കുറച്ചു

* മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

* കായം പൊടി – ഒരു നുള്ള്

* പെരുംജീരകം – 1 ടീസ്പൂൺ

* ഉപ്പ് – ആവശ്യത്തിന്

* എണ്ണ – ഫ്രൈ ചെയ്യാനാവശ്യമുള്ളത്

ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് ചെറുപയർ 5 മണിക്കൂർ മുൻപ് കുതിർത്തു നന്നായി കഴുകിയെടുത്തു തീരെ വെള്ളം ചേർക്കാതെ മിക്സിയിൽ ക്രഷ് ചെയ്തെടുത്തു

(കൂടുതൽ ആരായാൻ പാടില്ല) ഒരു ബൗളിലോട്ടു മാറ്റി ഒരു സവാള ,4 പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി ,കുറച്ചു കറിവേപ്പില എന്നിവ ചതച്ചു ബൗളിലോട്ടു ചേർത്ത് കാൽ ടീസ്പൂൺ മഞ്ഞൾപൊടി , ഒരു നുള്ള് കായംപൊടി ,ഒരു ടീസ്പൂൺ പെരുംജീരകം

,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറുനാരങ്ങാവലിപ്പത്തിൽ ഉരുളകളാക്കി വടയുടെ ഷേപ്പിൽ പരത്തി തിളച്ച എണ്ണയിലോട്ടിട്ടു ഡീപ് ഫ്രൈ ചെയ്യുക .

പരിപ്പുവടയെക്കാൾ കൂടുതൽ ടേസ്റ്റി ആണ് .ട്രൈ ചെയ്തിട്ട് പറയൂ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ   ചെറുപയർ  കൊണ്ടു നാലുമണി പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here