Home Chicken ഇപ്പോൾ ലോക്ക് ഡൗൺ സമയം ഒക്കെ അല്ലേ നമ്മൾക്കൊക്കെ ചിക്കൻ സ്റ്റോക്ക് കടയിൽ നിന്ന് കിട്ടിയില്ല...

ഇപ്പോൾ ലോക്ക് ഡൗൺ സമയം ഒക്കെ അല്ലേ നമ്മൾക്കൊക്കെ ചിക്കൻ സ്റ്റോക്ക് കടയിൽ നിന്ന് കിട്ടിയില്ല എന്ന് വരാം… അപ്പോൾ നമ്മൾക്ക് ഇത് വളരെ ഹെൽത്തി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

വലിയ വില കൊട്ത്ത് ചിക്കൻ സ്റ്റോക്ക് ഇനി കടയിൽ നിന്നും വാങ്ങണ്ടേ… വീട്ടിൽ തന്നെ തയ്യാറാക്കാം ഹെൽത്തിയായ്

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ -250gm

ക്യാരറ്റ് -1ചെറുത്

സവാള-1ചെറുത്

ഇഞ്ചി -ചെറിയ കഷ്ണം

വെളുത്തുള്ളി -6അല്ലി

കുരുമുളക് പൊടി-1/2tsp

ഗരം മസാല പൊടി-1/2tsp

മഞ്ഞൾപൊടി-1/2tsp

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ചിക്കൻ പീസും സവാള ക്യാരറ്റ് ക്യാപ്സിക്കും നാല് അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി 4 കപ്പ് വെള്ളമൊഴിച്ച് 5 വിസിൽ വേവിച്ചെടുക്കുക…..

5 വിസിൽ ശേഷം കുക്കർ തുറന്ന് നോക്കാം ഇനിയൊരു തവികൊണ്ട് ചിക്കനും പച്ചക്കറിയും നല്ലവണ്ണം അടിച്ചെടുക്കുക….

ഇനി ഒരു അരിപ്പയിൽ കൂടെ അതിന്റെ വെള്ളം മാത്രം മാറ്റിയെടുക്കുക… ഇനി മറ്റൊരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇടുക…

ശേഷം ഒന്ന് വയറ്റി എടുക്കുക നമ്മൾ അരിച്ചു വെച്ച് വെള്ളം ഇതിലേക്ക് ഒഴിക്കുക 2 ടേബിൾ സ്പൂൺ കോൺഫ്ലവർ അര ഗ്ലാസ് വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ച് കുറുക്കിയെടുക്കുക….

ഇത് നല്ലവണ്ണം കുറിക്ക് വന്നാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് എട്ട് മണിക്കൂറോളം ഫ്രിഡ്ജിൽ വെക്കുക എട്ടു മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത മുറിച്ച് മാറ്റി വെക്കാം…. ചിക്കൻ സ്റ്റോക്ക് തയ്യാർ

വിശദമായ വീഡിയോകൾ അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ സ്റ്റോക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here