Home Chicken ഒരു അടിപൊളി ചിക്കൻ ഫ്രൈഡ് റൈസും കൂടെ കഴിക്കാൻ വളരെ സ്പൈസി ആയ ചില്ലി ചിക്കനും...

ഒരു അടിപൊളി ചിക്കൻ ഫ്രൈഡ് റൈസും കൂടെ കഴിക്കാൻ വളരെ സ്പൈസി ആയ ചില്ലി ചിക്കനും എങ്ങനെയാണ് അടിപൊളിയായി കൊണ്ട് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

ചിക്കൻ ഫ്രൈഡ്റൈസും ചില്ലി ചിക്കനും

ചിക്കൻ ഫ്രൈഡ്റൈസ് :-

അരി തിളപ്പിച്ച്‌ വാർത്തെടുക്കാൻ

ബസ്മതി അരി:2cup

സൺഫ്ലവർ ഓയിൽl:2tbsp

ഉപ്പ് പാകത്തിന്

വെള്ളം

 

(ഒരു ചരുവം എടുത്ത് അതിൽ അത്യാവശ്യം വെള്ളം എടുത്ത് തിളക്കുമ്പോൾ ആവിശ്യത്തിന് ഉപ്പും ഓയിലും ഒഴിച്ച് അരി ഇട്ട് കൊടുക്കാം. അരി പാകത്തിന് വേവാവുമ്പോൾ കുറച്ച് കൂടെ വെള്ളം ഒഴിച്ച് ചോറ് വാർത്തെടുക്കാം. )

മുട്ട ചിക്കി പൊരിച്ചെടുക്കാൻ

മുട്ട :3

കുരുമുളക് പൊടി :കുറച്ച്

ഉപ്പ് ആവിശ്യത്തിന്

സൺഫ്ലവർ ഓയിൽ :കുറച്ച്

(ഫ്രൈ പാൻ എടുത്ത് ചൂടാക്കി ഓയിൽ ഒഴിച്ച് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. ഇനി ഇതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേർത്തു വറുത്തെടുത്തു മാറ്റിവെക്കാം )

ചോറ് ഉണ്ടാക്കാൻ

സൺഫ്ലവർ ഓയിൽ:3tbsp

വെളുത്തുള്ളി അറിഞ്ഞത്:2tbsp

എല്ലില്ലാത്ത ചിക്കൻ :1/2cup

ചുവപ്പ്, പച്ച ക്യാപ്സിക്കം :1/2cup

ക്യാരറ്റ് :1/2cup

ക്യാബേജ് :3/4cup

പഞ്ചസാര :1tbsp

ഉപ്പ് പാകത്തിന്

വിനാഗിരി:2tbsp

കുരുമുളക് പൊടി:1tsp

സോയസോസ് :2tbsp

ചില്ലി സോസ് :1tbsp

(ബിരിയാണി പോട്ട് എടുത്ത് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്തു വഴറ്റാം. ഇനി ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി വഴറ്റാം. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച കാരറ്റ്, കാബേജ്, ക്യാപ്സിക്കം എന്നിവ ചേർത്തു ആവിശ്യത്തിന് ഉപ്പ് കൂടെ ചേർത്തു വഴറ്റാം. ചിക്കൻ വേവിച്ചെടുക്കാം. ഇനി കുറച്ച് പഞ്ചസാരയും ചേർത്തു വഴറ്റി വേവിച്ച ചോറ് ഇട്ട് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് കുരുമുളക് പൊടി, വിനാഗിരി, ചില്ലി സോസ്, സോയാസോസ്, മുട്ട ചിക്കി പൊരിച്ചത് എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കാം.
ചിക്കൻ ഫ്രൈഡ്റൈസ് തയ്യാർ.

ചിക്കൻ ചില്ലി :-

എല്ലില്ലാത്ത ചിക്കൻ:500
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 1/2tsp
കുരുമുളക് പൊടി:2tsp
ഉപ്പ്
വിനാഗിരി :1tbsp
മുട്ട :1

(മുകളിൽ പറഞ്ഞ 6 ചേരുവകളും മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റിവെക്കാം)
കോൺഫ്ലോർ :2tbsp
മൈദ :2tbsp
ശേഷം ഇവ രണ്ടും ചേർത്തു പൊരിച്ചെടുക്കാം

സവാള :1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :2tsp
ക്യാപ്സിക്കം( ചുവപ്പ്, പച്ച ):1cup
ചില്ലിസോസ് :2tbsp
സോയസോസ് :2tbsp
ടൊമാറ്റോ ketchup:1tbsp
പഞ്ചസാര :1tsp
വിനാഗിരി:1tbsp
റെഡ് ഫുഡ്‌ കളർ (optional )
മല്ലിയില
സൺഫ്ലവർ ഓയിൽ
ഉപ്പ് പാകത്തിന്

(ആദ്യം കാടായി എടുത്ത് ഓയിൽ ചൂടാക്കി സവാള ചതുരത്തിൽ മുറിച്ചെടുത്തത് ഇട്ട് വഴറ്റാം.ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ക്യാപ്സിക്കം ചതുരത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റാം. ഇനി ഇതിലേക്ക് ചില്ലിസോസ്, സോയാസോസ്, ടൊമാറ്റോസോസ്, ഉപ്പ് എന്നിവ ചേർത്തു യോചിപ്പിക്കാം.ഇനി ഇതിലേക്ക്
കോൺഫ്ലോർ :2tbsp
വെള്ളം :1cup

ഇവ രണ്ടും കലക്കിയെടുത്തത് ചേർത്തു യോചിപ്പിച്ചെടുക്കാം. ഇത് കുറുകി വരുമ്പോൾ റെഡ് കളർ ചേർക്കാം. ഇനി മല്ലിയില അരിഞ്ഞതും ചേർത്ത ശേഷം ചിക്കൻ പൊരിച്ചത് ചേർക്കാം. എന്നിട്ട് മിക്സ് ചെയ്തെടുക്കാം. ചില്ലി ചിക്കൻ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ചിക്കൻ  ഫ്രൈഡ് റൈസും ചില്ലി ചിക്കനും  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here