Home Break fast ബ്രേക്ക്ഫാസ്റ്റ് ഒന്നും ഡിന്നറിനു വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഇനി ഈ ഒരു ഐറ്റം മാത്രം മതി...

ബ്രേക്ക്ഫാസ്റ്റ് ഒന്നും ഡിന്നറിനു വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഇനി ഈ ഒരു ഐറ്റം മാത്രം മതി നൊടിയിടയിൽ അതിർത്തിയിൽ തയ്യാറാക്കാൻ ഒരു കിടിലൻ ഐറ്റം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ആവശ്യമുള്ള സാധനങ്ങൾ

ന്യൂഡിൽസ് -പാക്ക്
ചിക്കൻ -100gm
ബ്രെഡ്-5പീസ്
മുട്ട -3എണ്ണം
ക്യാരറ്റ്-1/2കപ്പ്‌
ക്യാപ്സിക്കം -1ചെറുത്
ഉപ്പ്-ആവശ്യത്തിന്
കുരുമുളകുപൊടി-1/2tsp മല്ലിയില-1/2കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ 100ഗ്രാം ചിക്കൻലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ചിക്കൻ നല്ലവണ്ണം പൊരിച്ചെടുത്തതിനു ശേഷം മാറ്റിവയ്ക്കാം

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിച്ച്തിനുശേഷം ഒരു പാക്കറ്റ് നൂഡിൽസ് ഒരു പാക്കറ്റ് നൂഡിൽസ് ടേസ്റ്റ് മേക്കർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ശേഷം അരക്കപ്പ് ക്യാരറ്റ് ഇട്ട് മിക്സ് ചെയ്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം അഞ്ച് മിനിറ്റിനുശേഷം തുറന്ന് അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം അരിഞ്ഞത് ഇട്ടു കൊടുക്കാം… ഇനി നമ്മൾ നേരത്തെ പൊരിച്ചു വെച്ച ചിക്കനും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കാം…. ശേഷം അര കപ്പ് മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം….

ഇനിയൊരു മിക്സിയുടെ ജാർലേക്ക് 5 ബ്രെഡ് അരകപ്പ് പാല് 3 മുട്ട ആവശ്യത്തിനുള്ള ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ പുരട്ടിയതിനുശേഷം നമ്മൾ അടിച്ചു വെച്ച് ബ്രെഡ് മുട്ട മിക്സിംഗ് പകുതി ഒഴിച്ചു കൊടുക്കാം അതൊന്ന് അടച്ചു വച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇനി വീണ്ടും തുറന്നു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് മസാല ഇതിന്റെ മേലെ ഇട്ടുകൊടുക്കാം ഇനി ബാക്കിയുള്ള മുട്ട ബാറ്റർ കൂടി ഇതിന് മേലെ ഒഴിച്ചു അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചുമിനുട്ട് കൂടി വേവിക്കാം… അഞ്ച് മിനിട്ടിന് ശേഷം തുറന്ന് ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിനുശേഷം അതിന്റെ മേൽഭാഗം കൂടി പാനിലേക്ക് ഒരു 5 മിനിറ്റ് കൂടി വേവിക്കാം…. അഞ്ച് മിനുട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ ചൈനീസ് പോള തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here