Home Curry ഞൊടിയിടയിൽ വെജിറ്റബിൾ കുറുമ തയ്യാറാക്കാം, ഫ്രോസൺ വെജ്ജീസും കോകനട് മിൽക് പൗഡറും ഉപയോഗിച്ചാൽ കുക്കറിൽ നിമിഷങ്ങൾക്കകം...

ഞൊടിയിടയിൽ വെജിറ്റബിൾ കുറുമ തയ്യാറാക്കാം, ഫ്രോസൺ വെജ്ജീസും കോകനട് മിൽക് പൗഡറും ഉപയോഗിച്ചാൽ കുക്കറിൽ നിമിഷങ്ങൾക്കകം ചപ്പാത്തിക്കും ചോറിനുമൊപ്പം വിളമ്പാവുന്ന അടിപൊളി കുറുമ തയ്യാർ.

ഞൊടിയിടയിൽ വെജിറ്റബിൾ കുറുമ തയ്യാറാക്കാം,

തയ്യാറാക്കുന്ന വിധം :-

കുക്കറിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1 സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. 1 ടേബിൾ സ്പൂൺ വീതം ഇഞ്ചി , വെളുത്തുള്ളി ചതച്ചതും എരിവിനാവശ്യമായ പച്ചമുളകും 1 തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക . 1 ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയതും മുക്കാൽ കപ്പ് ഫ്രോസൺ വെജിറ്റബിൾസും ( ക്യാരറ്റ്, ബീൻസ്, സ്വീറ്റ്കോൺ, ഗ്രീൻ പീസ്, ) 1 കപ്പ് വെള്ളവും ചേർക്കുക. ഒരു ചിക്കൻ സ്റ്റോക്ക് ക്യൂബും 1 ടീസ്പൂൺ വീതം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അടച്ചുവെച്ച് മൂന്ന് വിസില് വരെ വേവിക്കുക. ഒരു കപ്പ് തേങ്ങാപ്പാല് ( കോക്കനറ്റ് മിൽക് പൗഡറും ഉപയോഗിക്കാം) ചേർത്ത് തിളപ്പിച്ച് ചുവന്നുള്ളിയും കറിവേപ്പിലയും താളിച്ച് ചേർത്താൽ കുറുമ തയ്യാർ. വീഡിയോ കാണാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here