Home Recipes നുറുക്ക് ഗോതമ്പ് ലഡ്ഡു എല്ലാവർക്കും എളുപ്പം ലഭ്യമാവുന്ന നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല രുചിയൂറും ലഡ്ഡു...

നുറുക്ക് ഗോതമ്പ് ലഡ്ഡു എല്ലാവർക്കും എളുപ്പം ലഭ്യമാവുന്ന നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല രുചിയൂറും ലഡ്ഡു നമുക്ക് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാം എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Broken Wheat Laddu | 

ചേരുവകൾ :

നുറുക്ക് ഗോതമ്പ് – 1 കപ്പ്
ശർക്കര – 3/4 കപ്പ്
തേങ്ങ ചിരകിയത് – 1/4 കപ്പ്
വെള്ളം – 2.5 കപ്പ്
ഏലക്ക പൊടി – ആവശ്യത്തിന്
ഉണക്ക മുന്തിരി – ആവശ്യം അനുസരിച്ചു
നെയ്യ് – 2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

1. നുറുക്ക് ഗോതമ്പ് നന്നായിട്ട് കഴുകിയതിനു ശേഷം നെയ്യിൽ ഒന്ന് വറുത്തെടുക്കുക .
2. ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക .
3. ഇനി 2.5 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്കു വറുത്ത നുറുക്ക് ഗോതമ്പ് ചേർത്ത് ഇളക്കി മൂടി വച്ച് വേവിക്കുക .
4. ഗോതമ്പു എല്ലാം നല്ലപോലെ വെന്ത് വരുമ്പോൾ അതിലേക്കു ശർക്കര പാനിയും നെയ്യും ചേർത്ത് ഇളക്കി വരട്ടി എടുക്കുക .
5. ഇനി ഇതിലേക്ക് തേങ്ങ കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക .
6. തീ കെടുത്തി തണുക്കാൻ വക്കുക . തണുത്തു കഴിഞ്ഞാൽ കയ്യിൽ നെയ്യ് പുരട്ടി ലഡ്ഡു പൊലെ ഉരുട്ടി എടുക്കാം .ഉണക്ക മുന്തിരി കൂടെ ചേർക്കാം .
നുറുക്ക് ഗോതമ്പ് ലഡ്ഡു റെഡി !!

Video link :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here