Home Pudding പാലു കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സൂപ്പർ സോഫ്റ്റ് മിൽക്ക് പുഡിങ്…എല്ലാവരും ട്രൈ ചെയ്തു നോക്കു...

പാലു കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സൂപ്പർ സോഫ്റ്റ് മിൽക്ക് പുഡിങ്…എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും….

Milk pudding

ചേരുവകൾ 

പാൽ മൂന്ന് കപ്പ്

പഞ്ചസാര കാൽകപ്പ്

കണ്ടൻസ്ഡ് മിൽക്ക് കാൽക്കപ്പ്

വാനില എസൻസ് അരടീസ്പൂൺ

ജലാറ്റിൻ ഒരു ടേബിൾ സ്പൂൺ

വെള്ളം അര കപ്പ്

അണ്ടിപ്പരിപ്പ് ബദാം പൊടിച്ചത് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിക്കുക തിളച്ചതിനുശേഷം കാൽക്കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് 5 മിനിറ്റോളം ഏറ്റവും കുറഞ്ഞ തീയിൽ വച്ച് നല്ലപോലെ തിളപ്പിച്ച് കുറച്ച് വറ്റിച്ചെടുക്കുക.

പാലിലേക്ക് അര ടീസ്പൂൺ വാനില എസൻസ്ചേർക്കുക ഒരു ടേബിൾ സ്പൂൺ ജലാറ്റിൻ അര കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി കൂടെ ഒഴിച്ചു കൊടുക്കുക.

ജലാറ്റിൻ നല്ലപോലെ അലിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊടുക്കുക അതിനുശേഷം ഓഫ് ചെയ്യാം ഇനി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം റെഡിയാക്കി വെച്ചിട്ടുള്ള പുഡ്ഡിംഗ് മിക്സ് ഒഴിച്ചുകൊടുക്കുക.

ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം. രണ്ടു മണിക്കൂറിനു ശേഷം പുഡ്ഡിംഗ് റെഡി ആയിട്ടുണ്ടാവും മുകളിലായി കുറച്ച് അണ്ടിപ്പരിപ്പ് ബദാം ചെറുതായി അരിഞ്ഞത് എടുത്തു കൊടുക്കാം…

വിശദമായ വീഡിയോ കാണുന്നതിനായി തായേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  മിൽക്ക് പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here