Home Masala ചപ്പാത്തിയിലേക്കും മറ്റു വിഭവങ്ങളിലേക്കും സൈഡ് ഡിഷായി നമ്മൾക്ക് കഴിക്കാൻ പറ്റുന്ന ഒരു...

ചപ്പാത്തിയിലേക്കും മറ്റു വിഭവങ്ങളിലേക്കും സൈഡ് ഡിഷായി നമ്മൾക്ക് കഴിക്കാൻ പറ്റുന്ന ഒരു അടിപൊളിയായ ഡിഷ് ആണ് ഗ്രീൻപീസ് മസാല എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

INGREDIENTS

ഗ്രീൻപീസ് :1cup

വെള്ളം:1 1/2cup

വലിയുള്ളി:1, sliced

പച്ചമുളക്:2

കറിവേപ്പില:1stem

തക്കാളി:1, chopped

ഉപ്പ് പാകത്തിന്

മുളക്പൊടി:2tsp

മഞ്ഞൾപൊടി:1/2tsp

ചിക്കൻ മസാല :2tsp

മല്ലിപൊടി :1tsp

വെളിച്ചെണ്ണ:2tbsp

മല്ലിയില:2tbsp

തയ്യാറാക്കുന്ന വിധം

ആദ്യം ഗ്രീൻപീസ് ഉപ്പും വെള്ളവും ചേർത്തു കുക്കറിൽ വേവിക്കാം. 3 വിസിൽ മതിയാവും. ശേഷം ചട്ടി അടുപ്പത്തു വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ വലിയുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റാം.

ഇനി ഇതിലേക്ക് തക്കാളി ചേർത്തു നന്നായി വഴറ്റാം. ഇനി ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ചിക്കൻ മസാല,

ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റാം ഇനി ഇതിലേക്ക് വേവിച്ച ഗ്രീൻപീസ് ചേർത്തു കുറച്ചു സമയം അടച്ചുവെച്ചു വേവിക്കാം.

ശേഷം ഇതിലേക്ക് മല്ലിയില അരിഞ്ഞത് ചേർത്തു ഇളക്കി യോചിപ്പിച്ചു തീ ഓഫ് ചെയ്യാം. ഗ്രീൻപീസ് മസാല തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഗ്രീൻ പീസ്  മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here