Home Break fast റവ അപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം . റവയും ശർക്കരയും...

റവ അപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം . റവയും ശർക്കരയും പിന്നെ വീട്ടിലുള്ള വേറെ ചേരുവകൾ വച്ച് പെട്ടെന്ന് ഉണ്ടാക്കി എടുക്കാം … എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

റവയപ്പം

 

ചേരുവകൾ :

റവ – 1 കപ്പ്

വെള്ളം – 1 കപ്പ്

ശർക്കര – 1 കപ്പ്

ഏലക്ക പൊടി – 1 ടീസ്പൂൺ

നെയ്യ് – 1 ടീസ്പൂണ്

ഉപ്പ്‌ – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം :

1. ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക .

2. ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക .

3. റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക .

4. തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക .

5. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക .

വളരെ ടേസ്റ്റി ആയി വീട്ടിൽ എങ്ങനെ അടിപൊളിയായിട്ടുണ്ട് തന്നെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും…

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചകങ്ങൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here