Home Recipes ബേക്കറിയിലെ ഓറഞ്ച് ലഡു നമുക്ക് ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം….. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന്...

ബേക്കറിയിലെ ഓറഞ്ച് ലഡു നമുക്ക് ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം….. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കി തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും

ചേരുവകൾ

കടലപ്പരിപ്പ് ഒരു കപ്പ്

പഞ്ചസാര ഒരു കപ്പ്

വെള്ളം കാൽ കപ്പ്

ഏലക്ക പൊടി കാൽ ടീസ്പൂൺ

നെയ്യ് രണ്ട് ടേബിൾ സ്പൂൺ

അണ്ടിപരിപ്പ് കുറച്ച്

ഫുഡ് കളർ ആവശ്യത്തിന്

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് കടലപ്പരിപ്പ് ഇട്ടതിനു ശേഷം വെള്ളമൊഴിച്ച് മൂന്നു മണിക്കൂർ കുതിർത്ത് മാറ്റിവയ്ക്കുക മൂന്നു മണിക്കൂറിനു ശേഷം വെള്ളം എല്ലാം കളഞ്ഞു എടുക്കുക.

നല്ലപോലെ വെള്ളം പോയതിനുശേഷം മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക വെള്ളം ഒട്ടും ചേർക്കേണ്ടതില്ല പൊടിയിൽ നിന്നും ചെറിയ കഷണങ്ങൾ എടുത്ത് ഫ്രൈ ചെയ്തെടുക്കുക മീഡിയം തീയിൽവെച്ചിട്ട് വേണം ഫ്രൈ ചെയ്തു എടുക്കുവാനായി.

ഫ്രൈ ചെയ്തു എടുത്തിട്ടുള്ളത് മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ഒഴിച്ച് നല്ലപോലെ മിക്സ് ആക്കുക ഒരു നൂൽ പരുവംആകുന്നവരെ തിളപ്പിച്ചെടുക്കുക ഇനി ഫുഡ് കളർ ആവശ്യത്തിനു ചേർത്ത് കൊടുക്കുക.

ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ മിക്സ് ആക്കി പൊടിച്ച് വെച്ചിട്ടുള്ള കടലപ്പരിപ്പ് ഷുഗർ സിറപ്പ് ഒഴിച്ചുകൊടുത്തു നല്ലപോലെ മിക്സ് ആക്കുക ഇനി ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക.

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക പത്തു മിനിറ്റിനു ശേഷം കുതിർത്ത് വച്ചിട്ടുള്ള കടലപ്പരിപ്പ് ലേക്ക് നെയ്യോ ടെ കൂടെ അണ്ടിപ്പരിപ്പ് ഒഴിച്ചു ഒഴിച്ചു കൊടുക്കുക.

ചെറുതായി ചൂടാറുമ്പോൾകുറച്ച് എടുത്തു ലഡുവിനെ ഷേപ്പിൽ ഉരുട്ടിഎടുക്കാം നല്ല സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള ബേക്കറി സ്റ്റൈലിലുള്ള ലഡു റെഡി ആയി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഓറഞ്ച് ലഡു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here