ചേരുവകൾ
കടല പരിപ്പ് – 250 ഗ്രാം
മൈദ – 250 ഗ്രാം
പഞ്ചസാര – 250 ഗ്രാം
നല്ലെണ്ണ – 50 ഗ്രാം
അരിപ്പൊടി – 1/3 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ (ഫുഡ് കളർ 2 – 4 തുള്ളി )
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
ജാതിക്കാപ്പൊടി – 1/4 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
പഞ്ചസാര – 1/2 ടീസ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
ഉപ്പ് - 1/8 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
ആദ്യം നമുക്ക് ബോളിക്ക് വേണ്ട മാവു കുഴയ്ക്കുന്നതിനായി ഒരു മിക്സിങ്ങ് ബൗളിൽ മൈദാമാവെടുക്കുക മാവിലേക്കു കളറിനായി മഞ്ഞൾപ്പൊടി (ഫുഡ് കളർ 2 – 4 തുള്ളി ) ചേർക്കുക ,അതോടൊപ്പം ഉപ്പ് , 1/2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം വെള്ളം കുറേശ്ശെ ചേർത്ത് മാവു നല്ല സോഫ്റ്റ് ആകുന്നത് വരെ കുഴക്കണം .നമ്മുക്ക് ബോളി ചെയ്യുമ്പോൾ പ്രധാനമായും രുചിക്കും,മാവു സോഫ്റ്റ് ആകുന്നതിനും നല്ലെണ്ണ തന്നെ ഉപയോഗിക്കണം.മാവുകുഴച്ചിട്ടു ബൗളിൽ വെച്ചുതന്നെ നന്നായി പരത്തിയതിനു ശേഷം നല്ലെണ്ണയിൽ മാവുമുങ്ങി നിൽക്കുന്ന രീതിയിൽ തന്നെ എണ്ണ ഒഴിച്ച് കൊടുക്കണം .30 മിനിറ്റ് സോഫ്റ്റാകുന്നതിനായി മാവ് വയ്ക്കുക.അതേസമയം മാവു കുറച്ചു കൂടുതൽ നേരം കൂടുതൽ ഇരുന്നെന്നു പറഞ്ഞു കുഴപ്പമില്ലാട്ടോ .
ഇനി നമുക്ക് മാവു സോഫ്റ്റാകുന്ന സമയത്തിനുള്ളിൽ ബോളിക്ക് വേണ്ട ഫില്ലിംഗ് തയ്യാറാക്കാം.ഒരു കുക്കറിൽ കടലപ്പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി തോർത്തിയെടുത്തതിന് ശേഷം നാലു കപ്പ് വെള്ളം ചേർത്ത് മീഡിയം ഫ്ളൈമിൽ ഒരു വിസിൽ അടിക്കുന്നതുവരെ വെച്ച് വിസിൽ മുഴുവൻ മാറീട്ടു പരിപ്പ് അരിച്ചെടുക്കണം.
(കടലപ്പരിപ്പ് പായസത്തിനു വേവിക്കുന്നതു പോലെ പരിപ്പ് വെന്തു പോകരുത് ).ഒരു പാനിൽ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്തതിന് ശേഷം വേവിച്ച കടല പരിപ്പ് അതിലേക്കു ഇട്ടു കൊടുക്കുക എന്നിട്ടു പഞ്ചസാര ,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ,ജാതിക്ക പൊടിച്ചത്, ഏലക്കാപൊടിയും കൂടെ ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് മൂന്നു തൊട്ടു അഞ്ചു മിനുട്ടുവരെ ഒന്ന് കുറുക്കി എടുക്കണം.
ബോളി ഫില്ലിംഗ് മിശ്രിതം നന്നായി തണുത്തതിനു ശേഷം മിക്സിയിൽ രണ്ടുമൂന്നു തവണയായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക .
അരച്ചെടുത്തതിന് ശേഷം ഫില്ലിംഗ് മിക്സ് ചെറിയ ഉണ്ടകളായി ഉരുട്ടി എടുക്കണം (ഏകദേശം 15 ബോളുകൾ നമ്മുക്ക് കിട്ടും ).
ഇനി നമുക്ക് സോഫ്റ്റാകാൻ വെച്ച മാവിലുള്ള എണ്ണ അരിച്ചെടുത്തതിന് ശേഷം മാവു നമുക്ക് ബോളി ഫില്ലിങ്ങിന്റെ പകുതി വലുപ്പത്തിൽ മാത്രം എടുക്കുക.
മാവുകൈയിലോ കൈയ്വെള്ളയിൽ വെച്ച് തന്നെ ഒരേകനത്തിൽ പരത്തുക .പരത്തിയ മാവിനുള്ളിൽ ബോളി ഫില്ലിംഗ് വെച്ച് പൊതിഞ്ഞെടുത്തു ബാക്കിയുള്ള മാവു മാറ്റുക.ഇപ്പോൾ ബോളി പരത്തുന്നതിനുള്ള ഫില്ലിംഗ് ബോൾ ആയിക്കഴിഞ്ഞു.ഇതിനെ അരിപ്പൊടിയിൽ(ബോളി പരത്തുമ്പോൾ ഒട്ടിപിടിക്കാതിരിക്കുന്നതിനാണ് ) മുക്കി ചപ്പാത്തിപ്പലകയിൽ വെച്ച് എത്രത്തോളം കനം കുറച്ചു പരത്താമോ അത്രയും പരത്തിയെടുക്കുക.
എന്നിട്ട് ഓരോന്നായി ചൂടായ ദോശക്കല്ലിലോ പാനില് വെച്ച് ചെറുതീയിൽ ഇട്ടു ഒരുവശം നിറം മാറിവരുമ്പോൾ മറിച്ചിട്ടു ചുട്ടെടുക്കുക ഒരിക്കലും ബ്രൗൺ നിറമാക്കേണ്ട കാര്യമില്ല ഒരുപാടു മൊരിച്ചെടുത്താൽ ബോളിയുടെ സോഫ്റ്റ്നസ് ഉം ടേസ്റ്ററും നഷ്ടമാകും .ബോളി എടുക്കാൻ സമയമാകുമ്പോൾ ഒരുവശം കുറച്ചു നെയ്യ് കുടഞ്ഞു മുക്കാൽ ഭാഗം മടക്കി എടുക്കുക.
ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ബോളി റെഡിയായിക്കഴിഞ്ഞു .
വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബോളി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.