ചേരുവകൾ
ഉഴുന്ന് – 1/2 കപ്പ് (വെള്ളത്തിൽ കുതിർത്തെടുത്ത് 2- 3 മണിക്കൂർ )
വെള്ളം – 1 – 2 ടീസ്പൂൺ
സവോള – 150 ഗ്രാം സാംബാർ മുളക് – (3-4 Nos) /
ബജി മുളക് – 1 Nos
ഇഞ്ചി – ചെറിയ കഷ്ണം (1/2 inch piece )
വെളുത്തുള്ളി – 3- 4 അല്ലി
ഉരുളക്കിഴങ്ങ് – 200 – 250 ഗ്രാം(മീഡിയം സൈസ് 2 എണ്ണം)
തേങ്ങാപ്പാൽ (ഒന്നാം പാൽ )- 3/4 – 1 cup
തേങ്ങാപ്പാൽ (രണ്ടാം പാൽ ) – 1 & 1/2 cup
കാശ്മീരി മുളക് പൊടി – 2 Tsp
മല്ലിപ്പൊടി – 3 Tsp
മഞ്ഞൾപ്പൊടി – 1/2 Tsp
ഗരംമസാല – 3/4 Tsp
കുരുമുളകുപൊടി – 1/4 Tsp
വെളിച്ചെണ്ണ – 2 & 1/2 Tbsp
കടുക് – 1/2 Tsp
വറ്റൽ മുളക് – 2 എണ്ണം
കറി വേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂട്ടുകറിക്കായി ആദ്യം വട ചെയ്തെടുക്കണം .കുതിർത്തെടുത്ത ഉഴുന്ന് നല്ല പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അരച്ചെടുക്കുക .
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചെറിയ വടകളായി ഇട്ടുകൊടുത്തു ലൈറ്റ് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോഴേക്കും കോരിയെടുക്കുക .കൂട്ടു കറി മസാല ചെയ്യാൻ ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി,സാംബാർ മുളക് (ബജി/എരിവ് കുറഞ്ഞ മുളക്)ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ വഴറ്റുക.
അതിനുശേഷം സവാളയും ഇട്ടു ഒന്ന് വാടിവരുമ്പോഴേക്കും മസാലകളും ചേർത്ത് ഉരുളക്കിഴങ്ങ് ചേർത്തിളക്കി രണ്ടാം പാൽ ചേർത്ത് മൂടി അടച്ചു വെച്ചു വേവിക്കുക .
ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം ഫ്രൈ ചെയ്ത വടകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ആവശ്യത്തിന് ഉപ്പും ഇട്ടു ഒന്നാംപാൽ ഒഴിച്ചുകൊടുക്കാം .
കറി കടുക് താളിച്ചു വാങ്ങി വെയ്ക്കുക .നമ്മുടെ വടക്കൂട്ടുകറി തയ്യാറായി കഴിഞ്ഞു.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൂട്ടുകറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.