Home Recipes ‘ ഒരു കപ്പ് മട്ട അരി കൊണ്ട്‌ എളുപ്പം തയ്യാറാക്കാവുന്ന ഒരു അവലോസ് പൊടി ആണ്...

‘ ഒരു കപ്പ് മട്ട അരി കൊണ്ട്‌ എളുപ്പം തയ്യാറാക്കാവുന്ന ഒരു അവലോസ് പൊടി ആണ് ഇത് . വളരെ സിമ്പിൾ & ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും…..

അവലോസ് പൊടി | പൂരപ്പൊടി

ചേരുവകൾ :

മട്ട അരി – 1 cup
തേങ്ങ – 1 cup
ചെറിയ ജീരകം – 1/2 ടീസ്പൂൺ
ഏലക്ക – 3 എണ്ണം
എള്ള് – 1/2 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
പഞ്ചസാര / ശർക്കര – ആവശ്യം അനുസരിച്ചു
ഉപ്പ്‌ – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം :

1. അരി നന്നായി കഴുകി , വെള്ളം മുഴുവൻ കളയുക .
2. ഒരു പാത്രം ചൂടാക്കി അതിലേക്കു ഈ അരി ചേർത്ത് മീഡിയം തീയിൽ ഇട്ട്‌ നന്നായിട്ട് വറുത്തെടുക്കുക .ശേഷം ചെറിയ ചൂടോടെ കൂടെ നല്ല പൊലെ മിക്സിയിൽ പൊടിച്ചെടുക്കുക ..എന്നിട്ട് മാറ്റി വക്കുക .
3. ഇനി ഒരു പാനിൽ തേങ്ങ ചേർത്ത് വറുത്തെടുക്കുക . ഇതിലോട്ടു ചെറിയ ജീരകം പൊടിച്ചതും , ഏലക്ക പൊടിച്ചതും ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തീ കെടുത്താം .
4. വറുത്തു പൊടിച്ചുവച്ച അരിയിലേക്കു തേങ്ങ വറുത്തതും ചേർക്കുക .
5. ഒരു പാനിൽ നെയ്യ് ഒഴിച്ച് എള്ള് ഒന്ന് വറുത്തെടുക്കുക . എന്നിട്ട് അതും പൊടിച്ചുവച്ച കൂട്ടിലേക്ക്‌ ചേർക്കുക .
6. എല്ലാം കൂടെ ഇളക്കി യോജിപ്പിക്കുക . ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയോ ശർക്കരയോ ചേർത്ത് ഉപയോഗിക്കാം .

😊 video link:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here