Home Bun ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്കാണ് ദിൽകുഷ്… അത് വീട്ടിൽ തന്നെ വളരെ...

ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്കാണ് ദിൽകുഷ്… അത് വീട്ടിൽ തന്നെ വളരെ എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും…

coconut bun

Ingredients

മൈദ – ഒന്നര കപ്പ്‌

പാൽ – അര cup

യീസ്റ്റ് – 1 ടീസ്പൂൺ

പഞ്ചസാര – 5ടേബിൾസ്പൂൺ +1ടീസ്പൂൺ

തേങ്ങ -അര കപ്പ്‌

ടൂട്ടി ഫ്രൂട്ടി -1 ടേബിൾസ്പൂൺ

കശുവണ്ടി -1 ടേബിൾസ്പൂൺ

ഉണക്ക മുന്തിരി – 1ടേബിൾസ്പൂൺ

നെയ്യ് 1 ടീസ്പൂൺ

ജാം – 1 ടീസ്പൂൺ

ഉപ്പ്

വെള്ളം

തയ്യാറാക്കുന്ന വിധം

അര കപ്പ്‌ ചെറു ചൂട് പാലിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഒന്ന് പൊങ്ങാൻ 10 മിനിറ്റ് വയ്ക്കുക.

ഒന്നര കപ്പ്‌ മൈദ മാവിൽ പാകത്തിനുള്ള ഉപ്പ് ചേർക്കുക ഒപ്പം യീസ്റ്റ് ചേർത്ത പാലും ചേർത്ത് നന്നായി കുഴയ്ക്കുക ഒരു ടീസ്പൂൺ നെയ്യുംവെള്ളവും ചേർത്ത് കുഴയ്ക്കുക..

2 മണിക്കൂർ മാവ് ഒന്ന് മൂടി വയ്ക്കുക
തേങ്ങ, ടൂറ്റി ഫ്രൂട്ടി, കശുവണ്ടി, ഉണക്ക മുന്തിരി, പഞ്ചസാര, ജാം എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക.

2 മണിക്കൂർ ശേഷം മാവ് ഒന്നു കൂടി കുഴച്ചിട്ട് 2 ബാൾസ് ആക്കിയത്തിന് ശേഷം ഒന്ന് പരത്തി വയ്ക്കുക.

നെയ് തടവിയ ഒരു പാനിൽ പരത്തിയ മാവ് വയ്ക്കുക മുകളിൽ തേങ്ങ കൂട്ട് വയ്ക്കുക മുകളിൽ പരത്തിയ രണ്ടാമത്തെ പീസ് വച്ചതിന് ശേഷം നന്നായി ഒട്ടിച്ചു വയ്ക്കുക.

ഒരു പഴയ പാൻ ചൂടാക്കി അതിൽ ഇതു വച്ചു 15 മിനിറ്റ് കുക്ക് ചെയുക.. ഒരു സൈഡ് കുക്ക് ആകും മറിച്ചു ഇട്ട ശേഷം 5മിനിറ്റ് കുക്ക് ചെയ്യുക..ദിൽഖുഷ് റെഡി ആയി….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ദിൽകുഷ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here