Home Recipes ഓവൻ ഇല്ലാതെ എളുപ്പത്തിൽ ബിസ്‌ക്കറ്റ്സ് തയാറാക്കാം | Eggless Jam biscuits വളരെ എളുപ്പത്തിൽ വീട്ടിൽ...

ഓവൻ ഇല്ലാതെ എളുപ്പത്തിൽ ബിസ്‌ക്കറ്റ്സ് തയാറാക്കാം | Eggless Jam biscuits വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്ക് നല്ല ടേസ്റ്റി ആയ ബിസ്ക്കറ്റ് തയാറാക്കാം …. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ചേരുവകൾ

മൈദാ– 1 ½ cup

ഉപ്പില്ലാത്ത ബട്ടർ -100g

ബേക്കിംഗ് പൗഡർ -ഒരു നുള്ള്

ഉപ്പ്-ഒരു നുള്ള്

പൊടിച്ച പഞ്ചസാര -1 cup

വാനില എസ്സെൻസ് -1 tsp

ജാം(ഏതെങ്കിലും ) -2 tsp

തയ്യാറാക്കുന്ന വിധം

മൈദാ,ഉപ്പ് ,ബേക്കിംഗ് പൗഡർ എന്നിവ യോജിപ്പിക്കുക.ബട്ടർ ,പഞ്ചസാര ,എസ്സെൻസ് എന്നിവ മിക്സ് ചെയ്ത ശേഷം മൈദയുടെ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ അല്പം പാൽ ചേർക്കാം .

ഇത് അടച്ചു അര മണിക്കൂർ ഫ്രിഡ്‌ജിൽ വച്ച ശേഷം ചെറിയ ഉരുളകൾ ആക്കുക .

നടുവിൽ വിരൽ കൊണ്ടമർത്തി ചെറിയ കുഴിയുണ്ടാക്കി അതിൽ ജാം നിറക്കുക.ഇത് ബേക്കിംഗ് ടിൻ ലോ വേറെ ഏതെങ്കിലും പാത്രത്തിലോ അല്പം അകത്തി വച്ച് കൊടുക്കുക .

ബേക്ക് ചെയ്യാൻ: ഒരു വലിയ പാത്രം അടുപ്പിൽ വച്ച് ഉള്ളിൽ ഒരു തിരിക വച്ച് കൊടുക്കുക .

അടപ്പു വച്ച് അടച്ചു 10 മിനിറ്റ് ചൂടാക്കുക .ഇതിലേക്ക് ബേക്കിംഗ് ടിൻ/ പാത്രം വച്ച് കൊടുത്തു മൂടി വച്ച് ലോ ഫ്ളൈയിം -ൽ 15 മിനിറ്റ് അല്ലെങ്കിൽ ബിസ്ക്കറ്റ് ന്റെ അ ടിയിൽ ചെറിയ ബ്രൗൺ കളർ ആകുന്ന വരെ ബേക്ക് ചെയ്യുക .

തണുത്ത ശേഷം ഉപയോഗിക്കാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ബിസ്ക്കറ്റ ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here