Home Curry വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന തക്കാളി ഗ്രേവി കറി റെസിപ്പി ആണ്. ചൂട് ചോറ് കൂടി...

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന തക്കാളി ഗ്രേവി കറി റെസിപ്പി ആണ്. ചൂട് ചോറ് കൂടി നല്ല ഒരു അടിപൊളി കോമ്പിനേഷനാണ് ഈ തക്കാളി ഗ്രേവി കറി

തക്കാളി ഗ്രേവി കറി

. കൂടാതെ ചപ്പാത്തി, ദോശ, ഇഡ്ലി എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ലൊരു തക്കാളി റെസിപ്പി ആണ്
ഈ തക്കാളി ഗ്രേവി കറി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനുവേണ്ടി ഞാൻ ഇവിടെ എട്ട് തക്കാളി ആണ് എടുത്തിരിക്കുന്നത് 8 തക്കാളിയിൽ 4 തക്കാളി അരിഞ്ഞ് മിക്സിയുടെ ജാർ ലേക്ക് മാറ്റി പേസ്റ്റാക്കുക
ബാക്കി നാല് തക്കാളി ഒരു തക്കാളി നാലായി കീറി മാറ്റി വയ്ക്കുക
അതിനുശേഷം സ്റ്റ് ഓണാക്കി ഒരു ഫാൻ വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കൊടുക്കാം അതിലേക്കു അൽപ്പം കടുക് അല്പം നല്ല ജീരകവും ചേർത്ത് പൊടിക്കുക അതിനുശേഷം 2 സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീ സ്പൂൺ ജീരകം പൊടിച്ചത്,
ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക ശേഷം അതിലേക്ക് നേരത്തെ പേസ്റ്റാക്കി വെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക
നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ബാക്കിയുള്ള നാല് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക
കൂടാതെ ആവശ്യത്തിന് ഉപ്പും ചേർത്ത് 3 മിനിറ്റ് നേരം മീഡിയം ഫ്ളയിം ഇൽ പാകം ചെയ്തെടുക്കുക
3 മീറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ ഗ്രേവി ഒക്കെ ഒന്ന് നന്നായിട്ട് ലീക്കായി എണ്ണ തെളിഞ്ഞു വന്നിരിക്കും അതാണ് പരുവം
ഇത്രയേ ഉള്ളൂ തക്കാളി ഗ്രേവി കറി റെഡി ആണ് ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here