Home Recipes കുടുംബശ്രീ ചേച്ചിമാരുടെ കിടിലൻ പക്കാവട റെസിപ്പി .സാധാരണ എല്ലാവരും അരിപ്പൊടിയും കടലമാവും ഒരേ അളവിലാണ് എടുക്കാറ്....

കുടുംബശ്രീ ചേച്ചിമാരുടെ കിടിലൻ പക്കാവട റെസിപ്പി .സാധാരണ എല്ലാവരും അരിപ്പൊടിയും കടലമാവും ഒരേ അളവിലാണ് എടുക്കാറ്. പക്ഷേ ഇവിടെ കടലമാവിന്റെയും അരിപൊടിയുടെയും അളവിൽ ഉള്ള വ്യത്യാസം തന്നെയാണ് ഈ പക്കവാടയുടെ കിടിലൻ രുചിയുടെ കാരണവും.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

പക്കാവട

ചേരുവകൾ

കടലപ്പൊടി (കടലമാവ് )—- 500 GRAM

അരിപ്പൊടി — 100 GRAM

പെരുംജീരകം—1 TSP

കായപ്പൊടി –1/2 TSP

കുരുമുളകുപൊടി —1/2 TSP

മുളക്പൊടി —1/2 TSP

മഞ്ഞൾപൊടി 3 നുള്ള്

കാശ്മീരിമുളക്‌ പൊടി—2 TBSP

ഉപ്പ്

വെള്ളം

കറിവേപ്പില

സൺഫ്ലവർ ഓയിൽ

കടലപ്പൊടി, അരിപ്പൊടി , പെരുംജീരകം , കായപ്പൊടി

, കുരുമുളക് പൊടി , മുളകുപൊടി കാശ്മീരി

മുളക്പൊടി , മഞ്ഞൾപൊടി ‌, ഉപ്പ് ഇവ എല്ലാം കൂടെ

വെള്ളം ചേർത്ത് കുഴക്കുക (ഏകദേശം ഇടിയപ്പത്തിൻറെ പരുവത്തിന്).

ഒരു ചീനച്ചട്ടിയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് തന്നായി ചൂടാക്കുക. ഒരു സേവനാഴിയിൽ പക്കാവടയുടെ ചില്ല് ഇട്ടു ഞെക്കിയെടുത്തു എണ്ണയിൽ വറുത്തു കോരുക . കറി വേപ്പിലയും എണ്ണയിൽ വറുത്തു കോരുക

വിശുദ്ധമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ചെയ്യേണ്ടതാണ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here