Fruit Custard without Custard Powder | Fruit Salad
ചേരുവകൾ :
പാല്- 2 കപ്പ് ( മൊത്തം 500 ml )
റവ – 4 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 cup
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 2 നുള്ള്
ഫ്രൂട്സ് – ആവശ്യം അനുസരിച്ചു ( ആപ്പിൾ , ചെറുപഴം , നേന്ത്രപ്പഴം , ഉണക്കമുന്തിരി
ഉണ്ടാക്കുന്ന വിധം :
1. ഒരു പാത്രത്തിലോട്ടു fruits ചെറുതായി അരിഞ്ഞു ചേർക്കുക . ഇനി ഇതിലോട്ടു 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി മാറ്റി വക്കുക .
2. ഇനി ഒരു പാനിലോട്ടു പാൽ ഒഴിക്കുക . പാൽ ചൂടായി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കുക .
3. പാൽ തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു റവ ചേർത്ത് ഒന്ന് ചെറുതായി കുറുക്കുക. റവ വെന്ത് കഴിഞ്ഞാൽ തീ കെടുത്താം .എന്നിട്ട് തണുക്കാൻ വക്കുക .
4. ഇനി ഒരു മിക്സിയിലേക്ക് കുറുക്കിയ പാൽ ചേർക്കുക . ഒപ്പം വാനില എസ്സെൻസ് കൂടെ ചേർത്ത് നന്നായിട്ട് ഒന്ന് അടിക്കുക .എന്നിട്ട് ഫ്രൂട്സ് പാത്രത്തിലോട്ടു ഒഴിക്കുക .
5. ഫ്രൂട്സ് കസ്റ്റാർഡ് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക .ഫ്രിഡ്ജിൽ ഒരു 2-3 മണിക്കൂർ തണുപ്പിക്കാൻ വക്കുക .ശേഷം ഉപയോഗിക്കാം
❤️ video link :
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.