Home Recipes

Nawabi semai-ഒരു കിടിലൻ മധുരം :-

Ingredients

വെർമിസെല്ലി/സേമിയ:200g

നെയ്യ് :2tbsp

പൊടിച്ച പഞ്ചസാര:1/4cup+2tbsp

പാൽപ്പൊടി:3tbsp+1tbsp

പാൽ:500ml

കണ്ടെൻസ്‌ഡ്‌മിൽക് 1/4cup

1/2cupപാല് +2tbsp കോൺഫ്ലോർ

അണ്ടിപ്പരിപ്പ്, മുന്തിരി

തയ്യാറാക്കുന്ന വിധം

ആദ്യം സേമിയ നെയ്യിൽ നന്നായി വറുക്കണം. ഇനി അതിലേക്ക് പാൽപ്പൊടിയും പഞ്ചസാരപ്പൊടിയും ചേർത്തു നന്നായി ഒന്നുകൂടെ വറുത്തു മാറ്റിവെക്കാം.

ഇനിയൊരു പത്രത്തിൽ പാൽ തിളപ്പിച്ച്‌ അതിലേക്ക് പാൽപ്പൊടിയും പഞ്ചസാര പൊടിച്ചതും മിൽക്‌മൈഡ് ഉം ചേർത്തു നന്നായി തിളപ്പിക്കാം.

ഇനി അതിലേക് കോൺഫ്ലോർ കുറച്ചു പാലിൽ മിക്സ് ചെയ്തത് ചേർത്തു നന്നായി തിളപ്പിക്കാം. അപ്പോൾ പാൽ നന്നായി കട്ടിയായി വരും. ഇനി തീ ഓഫ് ചെയ്യാം.

പുഡിങ് ട്രേ എടുത്ത് പകുതി സേമിയ പരത്തി വെച്ച് മുകളിൽ ലയർ ആയി പാല് കൊണ്ടുള്ള മിക്സ് ചേർക്കുക.

അതിന് മുകളിലായി വീണ്ടും സേമിയ ലയർ ആയി വെക്കാം. മുകളിലായി അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും ഇട്ട് കൊടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ ഉപയോഗിച്ചുള്ള ഒരു മധുരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here