Home Curry നമ്മുടെ വീടുകളിൽ സാദാരണ ഉണ്ടാകാറുള്ള വെജിറ്റബിൾസ് വെച്ച് ഉണ്ടാക്കാവുന്ന അടിപൊളി ടേസ്റ്റി ആയ ഒരു വെജ്...

നമ്മുടെ വീടുകളിൽ സാദാരണ ഉണ്ടാകാറുള്ള വെജിറ്റബിൾസ് വെച്ച് ഉണ്ടാക്കാവുന്ന അടിപൊളി ടേസ്റ്റി ആയ ഒരു വെജ് കുറുമയുടെ റെസിപ്പി ആണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

 

റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ വളരെ ഈസി ആയി നമുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

പലർക്കും അറിയാവുന്ന ഒരു റെസിപ്പി ആയിരിക്കാം ഇത്..
എങ്കിലും എല്ലാവരും ഇത് ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയണേ.

ചേരുവകൾ:-

ക്യാരറ്റ് :1
ഉരുളകിഴങ്ങ്: 1
ബീൻസ്: 5
സവോള: 1
തക്കാളി: 1
വെളിച്ചെണ്ണ: 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: അര ടീസ്പൂൺ
ഏലക്ക: 2
ഗ്രാമ്പു: 2
കറുവ പട്ട: 2 ചെറിയ കഷ്ണം
പെരുംജീരകം: അര ടീസ്പൂൺ
വെളുത്തുള്ളി: 2 അല്ലി
ഇഞ്ചി: ചെറിയ കഷ്ണം
പച്ചമുളക്: 2
ഉപ്പ്: ആവശ്യത്തിന്
മുളക് പൊടി: അര ടീസ്പൂൺ
മല്ലിയില: ആവശ്യത്തിന്
മല്ലി പൊടി: 1 ടീസ്പൂൺ
തേങ്ങാ ചിരവിയത്: 5 ടേബിൾ സ്പൂൺ
കശുവണ്ടി: 5 to 6 (നിർബന്ധം ഇല്ല )

ഉണ്ടാക്കുന്ന രീതി:-

• ആദ്യം ഒരു കുക്കറിലേക് മുറിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ബീൻസും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ്‌ വെള്ളവും ചേർത്ത് ഹൈ ഫ്ലയിമിൽ വേവിക്കുക.

• ഒരു വിസിൽ വന്നതിനു ശേഷം ഫ്ലയിം ഓഫ്‌ ചെയ്തിട്ടു 2 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക.

• 2 മിനിറ്റിനു ശേഷം കുക്കറിലെ പ്രഷർ കളഞ്ഞു ഓപ്പൺ ചെയ്തു വെക്കുക.

• ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ചൂടാവുമ്പോൾ അതിലേക് ഏലക്കായും, ഗ്രാമ്പൂവും, കറുവപ്പട്ടയും, കാൽ ടീസ്പൂൺ നന്നായി ചതച്ച പെരും ജീരകവും കൂടെ ചേർത്ത് കൊടുക്കുക.

• ഇതിലേക്കു മുറിച്ചു വെച്ച സവോളയും, ചതച്ചു വെച്ച ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.

• ഇതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, മുളക് പൊടിയും, മല്ലി പൊടിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

• ഇതിലേക്കു മുറിച്ചു വെച്ച തക്കാളി ചേർത്ത് കൊടുത്തു 2 മിനിറ്റ് മീഡിയം ഫ്ളയിമിൽ മൂടി വെച്ചു വേവിക്കുക .

• ശേഷം വേവിച്ചു വെച്ച വെജിറ്റബ്ൾസ് ചേർത്ത് കൊടുക്കാം.

• ഇതിലേക്കു തേങ്ങയും, കാൽ ടീസ്പൂൺ പെരും ജീരകവും, കശുവണ്ടിയും, അല്പം വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ച് ചേർക്കുക.

• നന്നായി ചൂടായി വരുമ്പോൾ ഫ്ളയിം ഓഫ്‌ ചെയ്യുക.

• ഇതിലേക്കു അല്പം മല്ലിയില തൂകി കൊടുക്കാം.

നമ്മുടെ അടിപൊളി വെജ് കുറുമ റെഡി.

റസ്റ്റോറന്റിൽ കിട്ടുന്ന വെജ് കുറുമയുടെ അതെ രുചിയും മണവും ഉള്ള ഈ വെജ് കുറുമ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കിട്ടു അഭിപ്രായം പറയണേ. Thank you..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here