നല്ല taste ഉള്ള കടല മിട്ടായി /കപ്പലണ്ടി മിട്ടായി നല്ല എളുപ്പത്തിൽ എല്ലാർക്കും വീട്ടിലുണ്ടാക്കി കഴിക്കണ്ടേ 😋😋😍😍
ചേരുവകൾ
നിലക്കടല 250g
ശർക്കര 150g
നെയ്യ് 1 tsp
എലയ്ക്കപ്പൊടി ഒരു നുള്ള് (optional)
തയ്യാറാക്കേണ്ട വിധം
നിലക്കടല 6 or 7 minutes medium flame ൽ വറുത്തെടുത്ത് തൊലി കളഞ്ഞ് split ആക്കുക. ശർക്കര ഉരുക്കി ഒരു നൂൽ പരുവം കഴിഞ്ഞുള്ള stage ൽ (വെള്ളത്തിൽ ശർക്കര പാനി ഒറ്റിച്ചാൽ പൊട്ടിക്കാൻ കഴിയണം) ആവുമ്പോ നെയ്യും ഏലയ്ക്കപ്പൊടിയും(optional) വറുത്ത നിലക്കടലയും ചേർത്ത് പെട്ടന്ന് ഇളക്കി യോജിപ്പിച്ച് തീ ഓഫാക്കി നെയ്യ് തടവി വച്ച അലുമിനിയം foil ലേക്ക് മാറ്റി നന്നായി അമർത്തി set ചെയ്യുക. കൂടെ തന്നെ കത്തി കൊണ്ട് square shape ൽ പൊട്ടിച്ചെടുക്കാൻ പാകത്തിൽ വരയ്ക്കണം. തണുത്ത് കഴിഞ്ഞാൽ ഇളക്കിയെടുത്ത് നല്ല ടേസ്റ്റി കടല മിട്ടായി വീട്ടിലിരുന്ന് തിന്നാം 😋😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.