Home Break fast പല വിധത്തിലും നമ്മൾക്കും കുബ്ബൂസ് തയ്യാറാക്കി നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഗോതമ്പു പൊടി കൊണ്ടുള്ള...

പല വിധത്തിലും നമ്മൾക്കും കുബ്ബൂസ് തയ്യാറാക്കി നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഗോതമ്പു പൊടി കൊണ്ടുള്ള ഒരു ഹെൽത്തി കുബൂസ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

ഗോതമ്പുപൊടികൊണ്ട് ഹെൽത്തി കുബ്ബൂസ്

Ingredients

ഗോതമ്പുപൊടി:2cup

പാൽ:1/2cup

പഞ്ചസാര:1tbsp

യീസ്റ്റ് :1tsp

ഉപ്പ്:1/2tsp

ഓയിൽ:ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ഇളംചൂടുള്ള പാൽ ഒഴിച്ച് അതിലേക്ക് പഞ്ചസാരയും യീസ്റ്റ് ഉം ചേർത്തു നന്നായി യോചിപ്പിക്കാം. ഇനി ഇത് 10 മിനുട്ട് അടച്ചു വെക്കാം.

ശേഷം ഇത് ചെറുതായി പൊങ്ങി വന്നിരിക്കും. ഇനി ഗോതമ്പുപൊടി എടുത്ത് അതിലേക്ക് ആവിശ്യത്തിനുള്ള ഉപ്പ് ചേർത്ത് യോചിപ്പിക്കാം.

ഇനി ഇതിലേക്ക് യീസ്റ്റ് മിക്സ് ചേർത്ത് നന്നായി കുഴച്ചെടുക്കാം.വെള്ളം കുറവാണെങ്കിൽ കുറച്ച് കൂടെ ചേർത്തു നന്നായി കുഴച്ചെടുക്കാം.

ശേഷം അതിന്മേൽ എണ്ണ തടവി 2മണിക്കൂർ പൊങ്ങാൻ മാറ്റിവെക്കാം.2മണിക്കൂറിന് ശേഷം ഒന്ന് കൂടെ കുഴച്ചു ഉരുളകളാക്കി മാറ്റാം. ഇനി ഇത് പൊടി തൂവി പരത്തിയെടുക്കാം.എന്നിട്ട് ചുട്ടെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോതമ്പുപൊടി കൊണ്ടുള്ള ഹെൽത്തി കുബൂസ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here