Home Recipes ചക്കക്കുരു പാലിൽ ഒരു മട്ടൺ ഇഷ്ടു….. വളരെ ടേസ്റ്റിയും വെറൈറ്റിയുമായി ഒരു ഡിഷ് ആണ്...

ചക്കക്കുരു പാലിൽ ഒരു മട്ടൺ ഇഷ്ടു….. വളരെ ടേസ്റ്റിയും വെറൈറ്റിയുമായി ഒരു ഡിഷ് ആണ് തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു ഇത് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും……

 

തയ്യാറാക്കുന്നവിധം ചേരുവകളും..

ചക്കക്കുരു പാൽ എടുക്കാൻ ചക്കക്കുരു ബോയിൽ ചെയ്തു നല്ലപോലെ വെള്ളം ചേർത്ത് അരച്ച് അരിച്ചു എടുക്കണം.. കട്ടി ഉള്ളതും.. ഒന്ന് കട്ടി കുറഞ്ഞതും

മട്ടൺ 1 കിലോ വേവിച്ചത്

ഉള്ളി 3എണ്ണം

ചെറിയ ഉള്ളി 15

ക്യാരറ്റ് 1

ഉരുളക്കിഴങ്ങു് 1

ഇഞ്ചി 1വലിയ കഷ്ണം

ഗാർലിക് 10 അല്ലി

കറിവേപ്പില 3തണ്ട്

മല്ലിയില

പച്ചമുളക് 5

കുരുമുളക് പൊടി

ഗരം മസാല 1/2 സ്പൂൺ

ഉപ്പ്

ഷുഗർ

ഓയിൽ

പാൻ വച്ച് ഓയിൽ ഒഴിക്കുക ഓയിൽ ചൂടായാൽ ഉള്ളി.. ചെറിയ ഉള്ളി ചേർക്കുക നന്നായി ഒന്ന് വഴണ്ട് കഴിഞ്ഞത് ശേഷം ക്യാരറ്റ്..

ഉരുളക്കിഴങ്ങു് ചേർക്കുക നല്ലപോലെ വഴറ്റുക..ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക്..

കറിവേപ്പില ചേർക്കുക നന്നായി വഴറ്റുക എത്തിവക്കു നമ്മുടെ മട്ടൺ ചേർക്കാം… മട്ടൺ സ്റ്റോക്ക് കുറച്ചു ചേർക്കാൻ മറക്കണ്ട…

ഒന്ന് ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് മല്ലിപൊടി.. ഗരംമസാല..
കുരുമുളക് പൊടി ചേർക്കുക നന്നായി യോജിപ്പിക്കുക ഇതിൽ വെള്ളം കുറവാണേൽ അല്പം വെള്ളം ചേർത്ത് വേവിക്കുക ചെറിയ ഫ്ലെമിൽ വേണം..

ക്യാരറ്റ്.. ഉരുളക്കിഴങ്ങു് വെന്ത് കഴിഞ്ഞത് ശേഷം ചക്കക്കുരു പാല് ചേർക്കാം.. 2ആം പാലിൽ ഒന്നൂടെ അടച്ചു വേവിക്കുക…

ഉപ്പ് ചേർക്കുക അല്പം ഷുഗർ കൂടെ ചേർക്കാം എല്ലാം നല്ലപോലെ വെന്ത് കഴിഞ്ഞ് ശേഷം ചക്കക്കുരു ഒന്നാം പാല് ചേർക്കാം 5 മിനിറ്റ് കുക്ക് ചെയ്‌യുക..മല്ലിയില ചേർക്കുക…..ഫിനിഷ് ചെയ്യുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

https://youtu.be/h68CZJsDEgQ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചക്കക്കുരു പാലിൽ ഒരു മട്ടൻ ഇഷ്ടു ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here