ചേരുവകൾ:-
പുഴുങ്ങിയ മുട്ട -3 എണ്ണം
ഉള്ളി -2 എണ്ണം
പച്ചമുളക് -2 എണ്ണം
കറിവേപ്പില -2 തണ്ട്
മൈദ-1 കപ്പ്
അരിപ്പൊടി -1/4 കപ്പ്
മുളകുപൊടി -1 TSp
മഞ്ഞൾപ്പൊടി -1/2 TSp
പെരുംജീരകപ്പൊടി -1/2 TSp
ഉപ്പ്
ഓയിൽ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ ഉള്ളി ചേർത്തു വഴറ്റുക…
ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്,കറിവേപ്പില ചേർത്ത ശേഷം മുളകുപൊടി,മഞ്ഞൾപ്പൊടി,പെരുംജീരകപ്പൊടി ചേർത്തു മസാലയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക…
ഇതൊരു ബൗളിൽ മാറ്റുക…ഇതിലേക്ക് മൈദ,അരിപ്പൊടി ചേർക്കുക…
ഇതിലേക്ക് കുറേശെ വെള്ളമൊഴിച്ചു കട്ടിയിൽ കുഴച്ചെടുക്കുക…ആവശ്യത്തിന് ഉപ്പ് ചേർക്കുക…
പുഴുങ്ങിയ മുട്ട നേരിയതായി വട്ടത്തിൽ മുറിക്കുക…
ഇനി ഓരോ സ്ലൈസ് എടുത്ത് കലക്കിയ മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.