Home Fish കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം? കൂടാതെ തന്നെ കൂടുതൽ വെച്ച് ഹോട്ടൽ രുചിയിൽ തന്നെ...

കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം? കൂടാതെ തന്നെ കൂടുതൽ വെച്ച് ഹോട്ടൽ രുചിയിൽ തന്നെ ഒരു അടിപൊളി റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നും നോക്കിയാലോ….

ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ:-

കൂന്തൾ – 3/4 kg

സവാള – 3

പച്ചമുളക്-3

വെളുത്തുള്ളി – 3

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ടേബിൾസ്പൂൺ

തക്കാളി – 2

വേപ്പില – 3 തണ്ട്

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

മസാല പൊടികൾ:-

മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

പെരുംജീരകപ്പൊടി – 1/4 ടീസ്പൂൺ

ഗരം മസാല – നുള്ള്

ഉണ്ടാക്കുന്ന വിധം :

ഒരു പാൻ വെച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാളയിട്ട് കൊടുക്കാം. നന്നായി വാട്ടിയെടുക്കുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം..

പിന്നീട് നമുക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും വേപ്പിലയും ചേർത്ത് കൊടുക്കാം..
ഇതിലേക്ക് നമുക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കാം.

ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ചെടുക്കുക.. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇതിലേക്ക് നമ്മക്ക് മുറിച്ചുവെച്ച കൂന്തൽ ചേർത്തുകൊടുക്കാം.

മൂടി വെച്ച് നന്നായി വേവിക്കുക.. വെന്തു വന്നാൽ അവസാനമായിട്ട് ഇതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് കൊടുക്കാം..

നമ്മുടെ ടേസ്റ്റി കൂന്തൽ റോസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്.

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൂന്തൽ റോസ്റ്റ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here