ചിക്കൻ കറി
ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
അതിനുവേണ്ടി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺമല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ നല്ലജീരകം പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
അതിനോടൊപ്പം തന്നെ അല്പം മല്ലിയില അല്പം പുതിനയില ഒരു തക്കാളിയും കൂടി ചേർത്ത് നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കുക
ശേഷം സ്റ്റോവ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക ഞാൻ എണ്ണ ചൂടാകുമ്പോൾ അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക
ശേഷം അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞതും അൽപം കറിവേപ്പില രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായി വഴറ്റി എടുക്കാം ശേഷം അതിലേക്ക് നേരത്തെ അരച്ചു വെച്ചിരിക്കുന്ന മസാല പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുന്നതുവരെ ഇളക്കിക്കൊടുക്കുക
അതിനുശേഷം ചിക്കൻ പീസും കൂടെ ചേർത്ത്
നന്നായി യോജിപ്പിക്കുക 2 മിനിറ്റ് നേരം
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് 15 മിനിറ്റ് പാകംചെയ്യുക
10 മിനിറ്റ് മീഡിയം ഫ്രെയിമിൽ അതിനുശേഷം 5 മിനിറ്റ് low flame ഇൽ വെച്ച് തയ്യാറാക്കി എടുക്കുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.