Home Break fast പലരും പല രീതിയിലായിരിക്കും പൊറോട്ട തയ്യാറാക്കുന്നത് എന്നാൽ ഇതാ ഒരു എളുപ്പവഴി വീശിയടിക്കാതെ തന്നെ നല്ല...

പലരും പല രീതിയിലായിരിക്കും പൊറോട്ട തയ്യാറാക്കുന്നത് എന്നാൽ ഇതാ ഒരു എളുപ്പവഴി വീശിയടിക്കാതെ തന്നെ നല്ല സോഫ്റ്റ് പൊറോട്ട എല്ലാവരും കൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

നല്ല സോഫ്റ്റ്‌ മൈദ പെറോട്ട :

Ingredients

മൈദ :4cup

പഞ്ചസാര:1tbsp

ഉപ്പ് :1tsp

Egg:1

പാൽ :1/2cup(optional )

വെള്ളം:3/4cup

ഓയിൽ ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം 4 കപ്പ്‌ മൈദ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം.4കപ്പ്‌ കൊണ്ട് 8 മുതൽ 10 പൊറോട്ട വരെ ഉണ്ടാക്കാം.ഇനി ഇതിലേക്ക് പഞ്ചസാരയും ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്യാം.ഇനി ഇതിലേക്ക് 1മുട്ട ചേർക്കാം. പിന്നെ 1/2കപ്പ്‌ പാൽ ചേർക്കാം. പാൽ ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. പാൽ ചേർത്താൽ പൊറോട്ട നല്ല സോഫ്റ്റ്‌ ആവും. ഇനി ഇതിലേക്ക് 3/4കപ്പ്‌ വെള്ളം ചേർക്കാം. എന്നിട്ട് നന്നായി കുഴക്കാം. പാൽ ഇല്ലെങ്കിൽ അത്ര വെള്ളം എടുക്കണം. ഇനി കഴിയുന്നത്ര നന്നായി കുഴക്കാം. എത്ര കുഴക്കുന്നുവോ അതിനനുസരിച്ചു പൊറോട്ട സോഫ്റ്റ്‌ ആവും. ഇനി ഒരു പത്രത്തിൽ എണ്ണ തടവി അതിൽ മാവ് വച്ചു മുകളിൽ എണ്ണ തടവി നനഞ്ഞ കോട്ടൺ തുണികൊണ്ട് പൊതിഞ്ഞു 2മണിക്കൂർ അടച്ചു വെക്കാം. ശേഷം തുറന്ന് നോക്കുമ്പോൾ മാവ് നല്ല സോഫ്റ്റ്‌ ആയിട്ടുണ്ടാവും. ഇനി ഇത് 8 ഉരുളകൾ ആക്കിയെടുക്കാം. എന്നിട്ട് ഓരോന്ന് എടുത്ത് എണ്ണതടവി കൈ കൊണ്ട് പരത്തിഎടുത്തു വട്ടത്തിൽ വലിച്ചുനീട്ടാം.മനസിലാവുന്നില്ലേൽ വീഡിയോ കാണണേ. ഇനി അതിന്റെ നടു കീറി ചുറ്റിച്ചെടുക്കാം. ശേഷം ഇവ 1/2മണിക്കൂർ നനഞ്ഞ തുണികൊണ്ട് ഒന്നുകൂടെ അടച്ചു വെക്കാം. ശേഷം കൈകൊണ്ട് അമർത്തി പരത്തി ചുട്ടെടുക്കാം. എണ്ണയാക്കി ചുട്ടെടുക്കണം. ശേഷം ചൂടോടെ അടിച്ചു ലയേഴ്‌സ് വേര്തിരിച്ചെടുക്കണം. സോഫ്റ്റ് പെറോട്ട തയ്യാർ.

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്..

എല്ലാവരും അതിൽ നോക്കി തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇത് നിങ്ങൾക്ക് ഉപകാരപ്പെടും…..

വീശി അടിക്കാതെ നല്ല soft പൊറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് സംശയം ഉള്ളവർ തീർച്ചയായും വീഡിയോ കണ്ട് ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്….

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല സോഫ്റ്റ് പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here