Home Payasam പല പായസങ്ങളും ട്രൈ ചെയ്യുന്നു നമ്മൾക്ക് ഇന്നൊരു ക്യാരറ്റ് സേമിയ കാഷ്യുനട്ട് പായസം ട്രൈ ചെയ്തു...

പല പായസങ്ങളും ട്രൈ ചെയ്യുന്നു നമ്മൾക്ക് ഇന്നൊരു ക്യാരറ്റ് സേമിയ കാഷ്യുനട്ട് പായസം ട്രൈ ചെയ്തു നോക്കിയാലോ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും….

ക്യാരറ്റ് സേമിയ കാഷ്യുനട്ട് പായസം

വളരെ പെട്ടന്ന് ചെയ്തെടുക്കാവുന്ന ഒരു ഫെസ്റ്റിവൽ ഫ്യുഷൻ പായസം ആണ് ഇത്. എല്ലാ ആഘോഷങ്ങൾക്കും ഇത് തന്നെയാവട്ടെ നിങ്ങളുടെ വീട്ടിലും.

 

ചേരുവകൾ :

വേർമിസല്ലി – 400 gm

പാല് – 2 ltr

ക്യാരറ്റ് – 3എണ്ണം

പഞ്ചസാര – 1cup

ഏലക്ക – 10 എണ്ണം

നെയ്യ് – ആവശ്യത്തിന്

കിസ്മിസ് – ആവശ്യത്തിന്

കശുവണ്ടി – 100 gm

പാകം ചെയ്യുന്ന രീതി :

ആദ്യം തന്നെ കശുവണ്ടി 100 gm കുറച്ച് പാലിൽ ഇട്ട് മാറ്റി വയ്ക്കുക.

ഉരുളിവെച്ചു
ഉരുളിവച്ചു നെയ്യ് ഒഴിച്ചശേഷം ക്യാരറ്റ് വഴറ്റുക വെന്തു വരുമ്പോൾ പഞ്ചസാര ഇട്ട് യോജിപ്പിച്ചു മാറ്റി വയ്ക്കുക, പാലിൽ ഇട്ട് വച്ച കശുവണ്ടി മിക്സിയിൽ ചെറുതായി അരച്ചെടുത്തു മാറ്റി വയ്ക്കുക.

ഉരുളിവച്ച ശേഷം നെയ്യ് ചേർത്ത് വേർമിസെല്ലി വറുത്ത ശേഷം പാൽ ഒഴിച്ചു വേവിക്കുക വെന്ത് വരുമ്പോൾ ഏലക്ക പൊടിച്ചതും പഞ്ചസാരയും ഇട്ട് സേമിയ പായസം ആക്കുക.

അതിലേക്ക് ക്യാരറ്റ് ചെയ്തുവച്ചതും, കശുവണ്ടി അരച്ചതും ചേർത്ത് യോജിപ്പിച്ച ശേഷം കിസ്മിസ് ഇട്ട് സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ക്യാരറ്റ് സേമിയ കാഷ്യുനട്ട് പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here