Meat Stuffed Bun
Ingredients
മൈദ:2cup
യീസ്റ്റ്:1tsp
പഞ്ചസാര:1tbsp
ഉപ്പ്:1/2tsp
ഇളം ചൂടുള്ള വെള്ളം:1/2cup
സൺഫ്ലവർ ഓയിൽ:2tbsp
പാൽപ്പൊടി:3tbsp
തയ്യാറാക്കുന്ന വിധം
ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിച്ച ബീഫ് :1cup, മിക്സിയിൽ ചെറുതായി ചതച്ചെടുത്തത്
സവാള :2, ചെറുതായി അറിഞ്ഞത്
പച്ചമുളക്:2, ചെറുതായി അറിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:1tsp
കറിവേപ്പില:2stem
മുളക്പൊടി:1tsp
മഞ്ഞൾപൊടി:1/2tsp
മല്ലിപൊടി:3/4tsp
ബീഫ് മസാല :2tsp
കുരുമുളക് പൊടി:3/4tsp
ഉപ്പ് പാകത്തിന്
ചില്ലി സോസ്:1tsp
സോയസോസ് :1tsp
ടൊമാറ്റോ സോസ് :1tsp
മല്ലിയില:1/4cup
വെളിച്ചെണ്ണ:2tbsp
ആദ്യം ബൺ ഉണ്ടാക്കാനുള്ള മാവ് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് മൈദ, യീസ്റ്റ്,പഞ്ചസാര,ഉപ്പ്,പാൽപ്പൊടി,ഇളം ചൂട് വെള്ളം, സൺഫ്ലവർ ഓയിൽ എന്നിവ ചേർത്തു നന്നായി കുഴച്ചെടുക്കാം.ഇനി ഇതിനു മുകളിൽ കുറച്ചു എണ്ണ തടവി രണ്ട് മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.
ഈ സമയം നമുക്ക് ഇതിലേക്കുള്ള മസാല തയ്യാറാക്കാം. അതിനായി ചട്ടി അടുപ്പിൽ വെച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് സവാളയും ആവിശ്യത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റാം, ഇനി ഇതിലേക്ക് പച്ചമുളക് നുറുക്കിയതും കറിവേപ്പില കൈ കൊണ്ട് പിച്ചിയതും ഇഞ്ച് വെളുത്തുള്ളി പേസ്റ്റും ഇട്ട് കൊടുക്കാം. എന്നിട്ട് നന്നായി വഴറ്റിയതിന് ശേഷം മസാല പൊടികൾ ചേർക്കാം. മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ബീഫ് മസാല, കുരുമുളക് പൊടി എന്നിവയാണ് ചേർക്കുന്നത്. ഇവ നന്നായി വഴറ്റിയ ശേഷം ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയസോസ് എന്നിവ ചേർത്തു നന്നായി വഴറ്റം.ഇനി ഇതിലേക്ക് വേവിച്ചു പിടിച്ചെടുത്ത ബീഫ് ചേർത്തു ഇളക്കിയോചിപ്പിച് ഇതിലേക്ക് മല്ലിയില അറിഞ്ഞത് കൂടെ ചേർക്കാം. മസാല റെഡി ആയിട്ടുണ്ട്.
2 മണിക്കൂർ ആയപ്പോഴേക്കും മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ട്. അത് ചെറുതായി കുഴച്ചു 4 ഉരുളകളാക്കാം. ഇനി ഇത് പരത്തി ഉള്ളിൽ ബീഫ് മസാല നിറച്ചു കിഴിപോലെ സൈഡിൽ നിന്ന് മാവ് എടുത്ത് ഉരുട്ടി വെക്കാം ഇതുപോലെ ബാക്കി ഉള്ളവയും ചെയ്യാം. ഇനി ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് ബട്ടർ പേപ്പർ വെച്ചു അതിന്മേൽ നാലു ഉരുളകളും വെച്ചു മുകളിൽ മുട്ടയുടെ മഞ്ഞ മിക്സ് ചെയ്തത് തടവി പ്രീ ഹീറ്റ് ചെയ്ത കടായിയിൽ അൽപ്പം ഉപ്പും റിങ്ങും വെച്ച് അതിന് മുകളിൽ വെച്ചു കൊടുത്തു അടപ്പ് കൊണ്ട് അടച്ചു 35മിനുട്ട് ചെറിയ തീയിൽ വേവിക്കാം. മീറ്റ് സ്റ്റഫഡ് ബൺ തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മീറ്റ് സ്റ്റഫഡ് ബൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.