Home Recipes പച്ച പപ്പായ കൊണ്ടൊരു കിടിലം മിൽക്ക് ഷേക്ക് ഉണ്ടാക്കാം .പപ്പായക്ക് പല നാട്ടിലും പല പേരാണ്.ഞങ്ങൾ...

പച്ച പപ്പായ കൊണ്ടൊരു കിടിലം മിൽക്ക് ഷേക്ക് ഉണ്ടാക്കാം .പപ്പായക്ക് പല നാട്ടിലും പല പേരാണ്.ഞങ്ങൾ കപ്പക്കന്നു പറയും.നിങ്ങളോ ?

പച്ചപപ്പായ മിൽക്ക് ഷേക്ക്

ചേരുവകൾ

പച്ച പപ്പായ -2 cup

പാൽ -1/ 2 liter

പഞ്ചസാര -6 tablespoon

പാൽപ്പൊടി-2 tablespoon

കശുവണ്ടി -1/ 4 cup

വാനില എസ്എൻസി-1/ 4 tspoon

കസ്കസ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പപ്പായയുടെ പകുതി വൃത്തയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കുക .

ഒരു പാത്രത്തിലേക്ക് മാറ്റം ,ഒരു 1/ 2 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കാം .

ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചെടുക്കാം
ഒരു മിക്സിയുടെ ജാറിലേക്കു പപ്പായയും 2 tablespoon പഞ്ചസാരയും ചേർത്ത് ഒന്ന് അടിക്കാം .

ഇതിലേക്ക് പാൽപ്പൊടി, വാനില എസ്സൻസ് ,കശുവണ്ടി ,പഞ്ചസാര ചേർക്കാം .

1/ 2 liter പാൽ തിളപ്പിച്ചതിനുശേഷം ഫ്രീസറിൽ വെച്ച് തണുപ്പിച്ചത് കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിക്കാം .

ഒരു ഗ്ലാസ്സിലേക്കു കസ്കസ്‌ ചേർത്തിട്ട് shake ഒഴിക്കാം .കുറച്ചു nuts um കസ്കസും ഇട്ടുകൊടുക്കാം.

പച്ചപപ്പായ മിൽക്ക് ഷേക്ക് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പച്ച പപ്പായ മിൽക്ക് ഷേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here