സ്നാക്ക്
ചേരുവകൾ
സവാള രണ്ടെണ്ണം
കാബേജ് അരിഞ്ഞത് ഒരു കപ്പ്
മുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് മൂന്നെണ്ണം വേവിച്ചത്
അരിപ്പൊടി അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ചൂടാകുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് നിറം മാറുന്ന വരെ വഴറ്റി എടുക്കുക ഇതിലേക്ക് കാബേജ് കൂടെ ചേർത്ത് 2 മിനിറ്റ് വഴറ്റിയതിനു ശേഷം ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക ഇതിലേക്ക് വേവിച്ച വെച്ചിട്ടുള്ള ഉരുളക്കിഴങ്ങിൽ നിന്നും പകുതി ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്ത് കൊടുക്കുക അതിനുശേഷം മസാല മാറ്റിവയ്ക്കാം ബാക്കിയുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ ഗ്രേറ്റ് ചെയ്തു എടുക്കുക ഇതിലേക്ക് കാൽ കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ച് അതിനുശേഷം ചെറിയ കഷണങ്ങൾ എടുത്ത് കൈയ്യിൽ വച്ച് ഉരുട്ടി മസാല ഒരു സ്പൂൺ നടുവിലായി വെച്ചുകൊടുത്ത് കവർ ചെയ്ത് എടുക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ ഓരോ കുഴിയിലും വളരെക്കുറച്ച് ഓയിൽ ഒഴിച്ച് അതിനുശേഷംഓരോന്നായി വച്ചു കൊടുത്തു തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.