Home Break fast ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സേമിയ ഒട്ടും കുഴയാതെ രീതിയിലുള്ള ഉപ്പുമാവ് എങ്ങനെ തയ്യാറാക്കുന്ന നോക്കാം...

ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സേമിയ ഒട്ടും കുഴയാതെ രീതിയിലുള്ള ഉപ്പുമാവ് എങ്ങനെ തയ്യാറാക്കുന്ന നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 സേമിയ  ഉപ്പുമാവ്

Video detail link

ചേരുവകൾ

സേമിയ -1 ഗ്ലാസ്‌
പച്ചമുളക് -1
സവാള -1
ഇഞ്ചി
വെളിച്ചെണ്ണ -3ടീസ്പൂൺ
നെയ്-2ടീസ്പൂൺ
തേങ്ങ

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നെയ്യൊഴിച്ച് നന്നായി ചൂടാവുന്ന സമയത്ത് സേമിയ നമുക്കൊന്ന് ചൂടാക്കിയെടുക്കാം.
പിന്നെ മറ്റൊരു പാനിൽ മൂന്നു ഗ്ലാസ് ഓളം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, ഓയിലും ഒഴിച്ചു കൊടുക്കുക. അത് നന്നായി തിളയ്ക്കുന്ന സമയത്ത് എടുത്തു വച്ചിരിക്കുന്ന സേമിയ നമുക്ക് ഇതിലിട്ട് നന്നായിട്ടു വേവിച്ചെടുക്കാം. ഇനി ഇത് ഒരു അരിപ്പയിൽ കൂടി അരിച്ചു വെള്ളം മുഴുവനും മാറ്റി കൊടുക്കാം. ഇനി മറ്റൊരു പാത്രത്തിലെ മൂന്ന് ടീസ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായി ചൂടാവുന്ന സമയത്ത് ഉഴുന്ന്,കടുക് ഇട്ട് നമുക്കൊന്ന് പൊട്ടിച്ച് എടുക്കാം. ഇനി ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, ക്യാരറ്റ് ഇട്ടു നന്നായി ഒന്ന് വഴറ്റി കൊടുക്കാം. പച്ചക്കറികൾ നന്നായി വെന്തു വരുന്ന സമയത്ത് നേരത്തെ വെള്ളത്തിൽ നിന്ന് മാറ്റി വച്ച സേമിയ ഇതിലിട്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള ഉപ്പും തേങ്ങയും ഇട്ടു കൊടുക്കാം. ഇനി ഇത് ചൂടോടെ സെർവ് ചെയ്യാം

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here