Kinnathappam
.സാധാരണ കിണ്ണത്തപ്പം തേങ്ങാപാൽ ഉപയോഗിച്ചാണ് ഉണ്ടാക്കാറ് .ഇവിടെ കുറിച്ച് വ്യത്യസ്തമായി പശുവിൻ പാൽ ഉപയോഗിച്ച് ആണ് ഉണ്ടാക്കുന്നത്
.
❤️വീഡിയോ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുയുക:
ചേരുവകൾ:
അരിപ്പൊടി -3/4 കപ്പ്
പാൽ – 2 കപ്പ്
മുട്ട – 1 എണ്ണം
ജീരകം – 1/4 ടീസ്പൂൺ
പഞ്ചസാര – 3/4 കപ്പ്
ഏലക്ക – 4 എണ്ണം
ഉപ്പ് – ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം :
1. ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു അരിപ്പൊടി , മുട്ട , പഞ്ചസാര , പാൽ , ഏലക്ക എല്ലാം ചേർത്ത് ഒന്ന് അടിച്ചെടുക്കുക .
2. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടു ഒരു നുള്ള് ഉപ്പും , ജീരകവും ചേർത്ത് ഇളക്കുക .
3. ഇനി ഈ മാവ് 1 മണിക്കൂർ മാറ്റിവെക്കുക .
4. നന്നായിട്ട് ഇളക്കിയതിനു ശേഷം ഇത് വേറെ പാത്രത്തിലോട്ടു ഒഴിച്ച് ഒരു 15-25 മിനിറ്റ് നേരം ആവി കയറ്റി എടുക്കുക .
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.