Home Fish നമുക്കിന്ന് അയല മീൻ തോരൻ ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നമുക്കിന്ന് അയല മീൻ തോരൻ ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

അയല മീൻ തോരൻ :–

Ingredients

അയല മീൻ:3
വെള്ളം:1cup
പുളി:1
മുളക്പൊടി:1tbsp
മഞ്ഞൾപൊടി:3/4tbsp
ഉപ്പ് പാകത്തിന്
ചിരവിയ തേങ്ങ:1cup
പച്ചമുളക്:2
വെളുത്തുള്ളി :4അല്ലി
ഇഞ്ചി :1ചെറിയ കഷ്ണം
കറിവേപ്പില :2stem
വെളിച്ചെണ്ണ :3tbsp
ചെറിയുള്ളി:10, crushed
കടുക് :1tsp
ഉണക്ക മുളക് ചതച്ചത്:1tsp

തയ്യാറാക്കേണ്ട വിധം

ആദ്യം ഒരു ചട്ടിയെടുത്ത് അതിലേക്ക് വെള്ളം ചേർക്കാം. ഇനി ഇതിലേക്ക് പുളിയും മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്തു നന്നായി തിളപ്പിക്കാം. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ഇട്ട് വേവിച്ചു വെള്ളം മുക്കാൽ ഭാഗം വറ്റിചെടുക്കാം.ഇനി മീനിൽനിന്ന് മുള്ളുകൾ ഒഴിവാക്കാം. എന്നിട്ട് മീൻ പിച്ചിയെടുക്കാം.ഇതിൽ ബാക്കിയുള്ള ഗ്രേവി മാറ്റി വെക്കാം. ഇനി തേങ്ങ ചിരവിയതെടുക്കാം. അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വെള്ളം ചേർക്കാതെ ചതച്ചെടുക്കാം. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം.അതിലേക്ക് കടുക് കറിവേപ്പില എന്നിവ ചേർത്തു പൊട്ടിച്ചെടുക്കാം. ഇനി ഇതിലേക്ക് ചെറിയുള്ളി ചതച്ചത് ഇട്ട് നന്നായി വഴറ്റാം. ഇനി ഇതിലേക്ക് എടുത്തുവെച്ച ഗ്രേവി ചേർക്കാം. പുളി ചേർക്കേണ്ട. എന്നിട്ട് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് മീൻ ചേർത്തു വഴറ്റാം. ഇനി ഇതിലേക്ക് ചതച്ച തേങ്ങ ചേർത്ത് നന്നായി വഴറ്റാം. കുറച്ചു വെളിച്ചെണ്ണ ഒഴിച് നന്നായി മോരിയിച്ചെടുക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള മീൻ തോരൻ തയ്യാർ.

👉 വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here