ഓറിയോ ചോക്ലേറ്റ് ചീസ് കേക്ക് | Oreochoco cheesecake
വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലയർ 1 :
ഓറിയോ ബിസ്ക്കറ്റ് -24
ഉപ്പില്ലാത്ത ബട്ടർ -60g
ബിസ്ക്കറ്റ് ൽ നിന്ന് ക്രീം മാറ്റിയ ശേഷം പൊടിച്ചെടുക്കുക .രണ്ടാമത്തെ ലയർ നായി 2tbsp ബിസ്ക്കറ്റ് പൊടി മാറ്റിവയ്ക്കുക .ബാക്കി ബിസ്ക്കറ്റ് പൊടിയിലേക്കു ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇത് സെറ്റ്ചെയ്യാൻ ഉള്ളപാത്രത്തിൽ വച്ച് നന്നായി അമർത്തി സ്പ്രെഡ് ചെയ്യുക.10 മിനിറ്റ് ഫ്രിഡ്ജ് ൽ വയ്ക്കുക .
ലയർ-2
ക്രീം ചീസ്-200g
വിപ്പിംഗ് ക്രീം -200 ml
കണ്ടെൻസ്ഡ് മിൽക്ക് -2 tbsp
ജലാറ്റിൻ -2 ½ tsp
വെള്ളം -1/4 cup
ജലാറ്റിൻ വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വയ്ക്കുക.അതിനു ശേഷം ഡബിൾ ബോയിൽ ചെയ്തു ഉരുക്കിഎടുക്കുക.വിപ്പിംഗ് ക്രീം വിപ്പ് ചെയ്തെടുക്കുക .ക്രീം ചീസ് ,കണ്ടെൻസ്ഡ് മിൽക്ക് ,ബിസ്ക്കറ്റ് പൊടി ,ബിസ്ക്കറ്റ്ക്രീം എന്നിവ നന്നായി യോജിപ്പിക്കുക .ഇതിലേക്ക് ജലാറ്റിൻ ചേർത്തിളക്കുക .വിപ്പിംഗ് ക്രീമഉം ചേർത്ത് ഫോൾഡ്ചെയ്യുക.ഇത് സെറ്റ് ആയ ബിസ്ക്കറ്റ് ലയർ ന്റെ മുകളിൽ ഒഴിച്ച് ഫ്രിഡ്ജ്-ൽ രണ്ടു മണിക്കൂർ സെറ്റ് ചെയ്യാൻവയ്ക്കുക .
ലയർ-3 :
ചോക്ലേറ്റ് ചിപ്സ് -1/2 cup
വിപ്പിംഗ് ക്രീം -1/2 cup
ഇവ രണ്ടും ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ചെയ്തു യോജിപ്പിക്കുക .ഇത് സെറ്റ് ആയ രണ്ടാമത്തെ ലയറിന്റെമുകളിൽ ഒഴിച്ച് 10 മിനിറ്റ് ഫ്രിഡ്ജ് ൽ വച്ച് സെറ്റ് ചെയ്യുക .അതിനു ശേഷം മുറിച്ചു സെർവ് ചെയ്യാം
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.