Home Recipes 10 മിനിറ്റിൽ സൂപ്പർ രുചിയിൽ ഉണ്ടാക്കാവുന്ന 3 വെജിറ്റബിൾ റൈസുകൾ ഏതെല്ലാം എന്ന് നോക്കാം, എല്ലാവരും...

10 മിനിറ്റിൽ സൂപ്പർ രുചിയിൽ ഉണ്ടാക്കാവുന്ന 3 വെജിറ്റബിൾ റൈസുകൾ ഏതെല്ലാം എന്ന് നോക്കാം, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും ഇത് വളരെ സിമ്പിൾ ആണ്..

3 വെജിറ്റബിൾ റൈസുകൾ

കുക്കറിൽ എളുപ്പത്തിൽ ഉരുളക്കിഴങ്ങു ബിരിയാണി

ചേരുവകൾ

അരി. 1കപ്പ്‌
ഉരുളക്കിഴങ്ങു. 3
സവാള. 2
പച്ചമുളക്. 3
തക്കാളി. 1
ഇഞ്ചി വെളുതുള്ളി ചതച്ചത്. 1 tbsp
മല്ലിയില. 1/4 കപ്പ്
പുതിന ഇല. 1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
ബിരിയാണി മസാല. 2tbsp
മുളക് പൊടി. 1/2tsp
ജീരകപൊടി. 1/2tsp
തൈര്. 1/4 കപ്പ്
വെളിച്ചെണ്ണ. 3tbsp
പട്ട 1
ഗ്രാമ്പൂ 3
ഏലക്ക. 1

തയ്യാറാക്കേണ്ട വിധം

അരി 10 മിനിറ്റ് കുതിർത്തി വക്കുക. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഉരുളക്കിഴങ്ങു മുറിച്ചത് ഇട്ടു 4 മിനിറ്റ് ഫ്രൈ ചെയ്യുക. ഇനി ഉരുളക്കിഴങ്ങു മാറ്റിയശേഷം 1പട്ട. 3 ഗ്രാമ്പൂ. 1ഏലക്ക ചേർത്ത് ചൂടാക്കുക. ഇതിലേക്ക് സവാളയും പച്ചമുളക്. ഇഞ്ചിവെളുത്തുള്ളി ചേർത്ത് വഴറ്റുക. അതിനു ശേഷം തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക. മല്ലിയില പുതിന ഇല ചേർക്കുക. മുളകുപൊടി. ബിരിയാണി masala.ജീരകപൊടി ചേർത്ത് വഴറ്റുക. Stove ഓഫ്‌ ആക്കിയതിനു ശേഷ തൈര് ചേർക്കുക. അരി ചേർത്ത് 11/2 കപ്പ് വെള്ളവും ചേർക്കുക.ഉപ്പും ആവശ്യം അനുസരിച്ചു ചേർക്കുക. ഫ്രൈ ചെയ്യ്തു മാറ്റി വെച്ച ഉരുളക്കിഴങ്ങു ചേർത്ത് കൊടുത്തു കുക്കറിൽ ഹൈ ഫ്ളൈമിൽ 2 വിസിൽ എടുക്കുക. ബിരിയാണി റെഡി

വെജിറ്റബിൾ പുലാവ്

ചേരുവകൾ

അരി. 2കപ്പ്‌
പട്ട. 2
ഗ്രാമ്പൂ. 4
ഏലക്ക. 2
തക്കോലം. 1
നെയ്. 2tbsp
ഓയിൽ. 2tbsp
പച്ചമുളക്. 3
സവാള. 2
ഇഞ്ചി വെളുത്തുള്ളി. 1tbsp
ഗ്രീൻപീൻസ്. 3/4 കപ്പ്
ബീൻസ്. 1/4കപ്പ്
കാരറ്റ്. 1കപ്പ്
Cauliflower.1/2കപ്പ്
Casew nuts. 15

തയ്യാറാക്കേണ്ട വിധം

അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുക്കുക. ഒരു പാനിൽ ഓയിൽ. നെയ് ഒഴിച്ചു ചൂടാകുമ്പോൾ പട്ട. ഗ്രാമ്പൂ. ഏലക്ക ചേർക്കുക.15 cashew nuts ചേർക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്തു വഴറ്റുക. സവാള ചേർത്ത് 2മിനിറ്റ് വഴറ്റിയതിനു ശേഷം വെജിറ്റബിൾ എല്ലാം ചേർത്ത് 2 മിനിറ്റ് വഴറ്റുക. പച്ചമുളക് ചേർക്കുക. അതിനുശേഷം അരി ചേർക്കുക. 4 കപ്പ് വെള്ളം ചേർത്ത് ആവശ്യം അനുസരിച്ചു ഉപ്പ് ഇട്ടു മൂടി വെച്ച് വേവിക്കുക.വെള്ളം വറ്റുബോൾ പുലാവ് റെഡി ആയി. കുറച്ചു മല്ലിയില പുതിന ഇല ഇട്ടു മൂടി വക്കുക.

കറികളൊന്നും കൂടെ കഴിക്കാൻ ഇല്ലെങ്കിലും സൂപ്പർ രുചി||Mint Rice

ചേരുവകൾ

പുതിനയില രണ്ട് കപ്പ്
ഇഞ്ചി രണ്ട് കഷണം
പച്ചമുളക് രണ്ടെണ്ണം
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
ഓയിൽ ഒരു ടേബിൾ സ്പൂൺ
കടുക് അര ടീസ്പൂൺ
ഉഴുന്ന് ഒരു ടീസ്പൂൺ
എണ്ണ ഒരു ടീസ്പൂൺ
ഉണക്കമുളക് രണ്ടെണ്ണം
അണ്ടിപ്പരിപ്പ് 10 എണ്ണം
വേവിച്ച ബസ്മതി റൈസ് 2 കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

പുതിന ഇല, ഇഞ്ചി പച്ചമുളക് പുളി ഇവയെല്ലാം ഒരു ടീസ്പൂൺ വെള്ളം ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ച് മാറ്റി വെക്കുക ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഉഴുന്ന് ഉണക്കമുളക് അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ ചൂടാക്കുക അതിനുശേഷം ഒരു സൈഡിലോട്ടു മാറ്റിവയ്ക്കുക ഇനി അരച്ച് മാറ്റിവെച്ച പുതിനയില ചേർത്ത് രണ്ടുമിനിറ്റ് ഓളം നല്ലപോലെ വഴറ്റുക അതിനുശേഷം രണ്ട് കപ്പ് വേവിച്ച ബസ്മതി റൈസ് ആവശ്യത്തിന് ഉപ്പ്ചേർത്ത് മിക്സ് ആക്കിയതിനു ശേഷം രണ്ട് മിനിറ്റ് ഏറ്റവും കുറഞ്ഞ കുറഞ്ഞ തീയിൽ വയ്ക്കുക. നല്ല രുചിയുള്ള റൈസ്റെഡിയായി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here