Home Fish ക്രീം ഇല്ലാതെ ഗ്രില്ല് ചെയ്യാതെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം നല്ല അടിപൊളി ഫിഷ് ടിക്കാ മസാല ടേസ്റ്റ്...

ക്രീം ഇല്ലാതെ ഗ്രില്ല് ചെയ്യാതെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം നല്ല അടിപൊളി ഫിഷ് ടിക്കാ മസാല ടേസ്റ്റ് 200% ഉറപ്പ് അടിപൊളി ഐറ്റം ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും..

Fisha Tikka Masala :

ചപ്പാത്തി, അപ്പം ഇടിയപ്പം, പൊറോട്ട, ചോറ് എല്ലാത്തിന്റെയും കൂടെ ഏറ്റവും ബെസ്റ്റ് ആണ് ഫിഷ് ടിക്കാ മസാല.

👉: വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

തയ്യാറാക്കേണ്ട വിധം

2 step ആയിട്ടാണ് ഫിഷ് ടിക്കാ മസാല ഉണ്ടാക്കുന്നത്
ആദ്യം മസാല ഉണ്ടാക്കും . പിന്നീട് ടിക്കാ ഉണ്ടാക്കി എടുത്ത ശേഷം മസാല ചേർത്ത് ടിക്കാ മസാല ആക്കി എടുക്കും.

ആദ്യം നമുക്ക് മീൻ maronite ചെയ്തെടുക്കാൻ വേണ്ട ചേരുവകൾ

ഫിഷ് അത്യാവശ്യം വലുപ്പത്തിൽ നുറുക്കി എടുത്തത് – 1kg
മുളകുപൊടി – 2 table spoon
മല്ലിപ്പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
നാരങ്ങാനീര് – 1കപ്പ്‌
ഉപ്പ്‌ – 1 ടീസ്പൂൺ
ആദ്യം തന്നെ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് മീൻ maronite ചെയ്ത് വയ്ക്കുക.

മസാല ഉണ്ടാക്കുവാനുള്ള ചേരുവകൾ

ജീരകം – 1 ടീസ്പൂൺ
പെരിഞ്ജീരകം – 1ടീസ്പൂൺ
വെളുത്തുളളി – 10 അല്ലി
ഉള്ളി – 15/20 അല്ലി അരിഞ്ഞത്
മുളകുപൊടി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മല്ലി – 2 ടീസ്പൂൺ
തക്കാളി – 2 എണ്ണം അരിഞ്ഞത്
തേങ്ങാ പാൽ – 1 കപ്പ്‌
കശുവണ്ടി – 1കപ്പ്
മല്ലി ഇല – 1 തണ്ട്
വെളിച്ചെണ്ണ, ഉപ്പ്‌, ഇവ ആവശ്യത്തിന്.

ആദ്യം തന്നെ ഫ്രയിങ് പാൻ വച്ചു എണ്ണ ചൂടായശേഷം, മല്ലി, മുളകുപൊടി , കുരുമുളക് പൊടി, ജീരകം 2 ഉം, ഇഞ്ചി, വെളുത്തുളളി, ഉപ്പ്‌, ഉള്ളി, തക്കാളി, ഇവ ചേർത്ത് വഴറ്റി എടുത്ത ശേഷം മിക്സിയിൽ അടിച്ചു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക അത് മാറ്റി വക്കുക.

ഇനി നമുക്ക് ഫിഷ് ടിക്ക ചെയ്യാം
Maronite ചെയ്ത് വച്ചിരിക്കുന്ന ഫിഷ് ഫ്രയിങ് പാനിൽ കുറച്ച് ഓയിലിൽ ടിക്ക ചെയ്ത് എടുക്കുക.

ഇനി നമുക്ക് ഫിഷ് ടിക്ക മസാല ഉണ്ടാക്കാം

നേരത്തെ ചെയ്‌ത് വച്ചിരിക്കുന്ന മസാല ഫ്രയിങ് പാനിൽ ഒഴിച്ച് ചൂടാകുമ്പോൾ ടിക്ക ചെയ്തു വച്ചിരിക്കുന്ന മീൻ ഇട്ട് 2 min mix ചെയ്യുക എന്നിട്ട് വാങ്ങുക.

ഇനി ഇതിലേക്ക് നമ്മൾ എടുത്ത് വച്ചിരിക്കുന്നു തേങ്ങാപ്പാലിൽ കശുവണ്ടി ചേർത്ത് നന്നായി അടിച്ചെടുക്കുക ക്രീം ഉപയോഗിക്കുന്നതിന് പകരമാണ് ഈ മിശ്രിതം.
അത് ഒഴിച്ച് മല്ലി ഇല ഇട്ട് സെർവ് ചെയ്യാവുന്നതാണ്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here