Home Pizza ഒരു പിസ്സ തയ്യാറാക്കിയാലോ??? അതും ഫ്രൈ പാനിൽ….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും……

ഒരു പിസ്സ തയ്യാറാക്കിയാലോ??? അതും ഫ്രൈ പാനിൽ….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും……

പിസ്സ 

ഞാൻ ഇവിടെ തയ്യാറാക്കിയിരിക്കുന്നത് ഗ്രിൽഡ് ചിക്കൻ വച്ചിട്ടുള്ള ഒരു പിസ്സയാണ്. വളരെ രുചികരം ആണ് ഈ പിസ്സ.

ചേരുവകൾ

മൈദ ——3 CUP (FOR TWO PIZZA BASE)
ബേക്കിങ് സോഡ —-1/2 TSP
ബേക്കിങ് പൗഡർ —-1/2 TSP
പഞ്ചസാര—1 TBSP
ഉപ്പ്
തൈര്—-2 TBSP
ഒലിവ് ഓയിൽ
ചിക്കൻ
മുളകുപൊടി—1/4 TSP
കുരുമുളക്‌പൊടി ¼ TSP
കാശ്മീരി മുളകുപൊടി——-1/2 TSP
ഗരം മസാല —1/2 TSP
മഞ്ഞൾപൊടി.. 3 നുള്ള്
ഉപ്പ്
നാരങ്ങാനീര്
ക്യാപ്സികം
പിസ്സ സോസ്
ചതച്ച മുളക്
MOZZARELLA CHEESE
ITALIAN HERBS (OPTIONAL)

 തയ്യാറാക്കേണ്ട വിധം

മൈദ, ബേക്കിങ് പൗഡർ,പഞ്ചസാര, ബേക്കിങ് സോഡ, ഉപ്പ്, തൈര് ഇവ ആവശ്യത്തിന് ഇളംചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കണം. അതിനു ശേഷം ഒലിവ് ഓയിൽ കുഴച്ചുവച്ചിരിക്കുന്ന മാവിൽ പുരട്ടി 3 മണിക്കൂർ മാറ്റി വെക്കണം.
ചിക്കൻ മുളകുപൊടി, കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, ഗരം മസാല, നാരങ്ങാനീര് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.
ഗ്രിൽ പാനിൽ ഓയിൽ ബ്രഷ് ചെയ്ത് കൊടുക്കുക , അതിലോട്ട് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ടു വറുത്തെടുക്കുക.
3 മണിക്കൂറിന് ശേഷം മാവ് പരത്തി എടുക്കുക എന്നിട്ട് ഫ്രൈ പാനിൽ വച്ച് വേവിക്കുക .
പിസ്സ ബേസിൽ, പിസ്സ സോസ് പുരട്ടി കൊടുക്കുക പിന്നെ MOZZARELLA CHEESE , ITALIAN HERBS ഇടുക, വറുത്ത ചിക്കൻ, ക്യാപ്സികം ഇവ ചേർക്കുക എന്നിട്ട് ഫ്രൈ പാൻ അടച്ച വച്ച് ചെറുതീയിൽ ഒരു 5 -10 മിനിറ്റ് വേവിക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here