മുട്ട സർക്ക
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി -1കപ്പ്
ചോറ് -1/2കപ്പ്
ഉപ്പ് -ആവശ്യത്തിന്
ബേക്കിംഗ് സോഡാ-1/4tbsp
വെള്ളം-ആവശ്യത്തിന്
ഓയിൽ-1കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി നാലു മണിക്കൂറോളം കുതിർത്തി വെക്കുക…. നാലു മണിക്കൂറിനു ശേഷം പച്ചരി നല്ല വൃത്തിയായി കഴുകി എടുത്ത് ഒരു മിക്സിയുടെ ജാർ ഇട്ട് അരക്കപ്പ് ചോറും കാൽ ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അരി മുങ്ങി നിൽക്കാൻ പാകത്തിനുള്ള വെള്ളവുമൊഴിച്ച് അടിച്ചെടുക്കുക…. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് ഓയിൽ ഒഴിച്ച് പോയി നന്നായി ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക… ഇനി തീ ഒന്ന് ലോ ഫ്ലോർ മിൽ ആക്കി കൊടുക്കുക മാവ് നല്ലവണ്ണം പൊങ്ങി വരുന്നത് കാണാം വന്നതിനുശേഷം ഒരു ഭാഗം തിരിച്ചെടുക്കുക ആ ഭാഗം കൂടി ഒരു രണ്ട് മിനിറ്റ് വെച്ചതിനുശേഷം ഓയിൽ നിന്നും കോരാം…. ഇങ്ങനെ മുഴുവൻ മാവും ഒഴിച്ച് സ്വാദിഷ്ഠമായ തലശ്ശേരി പുതിയാപ്പിള സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കാം…..
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.