Home Recipes ഇഡ്ഡലിക്കും ദോശക്കും ചപ്പാത്തിക്കും പറ്റിയ ഒരു അടിപൊളി ചുട്ടെടുത്ത തക്കാളി തൊക്ക്…. വളരെ ടേസ്റ്റി ആണ്...

ഇഡ്ഡലിക്കും ദോശക്കും ചപ്പാത്തിക്കും പറ്റിയ ഒരു അടിപൊളി ചുട്ടെടുത്ത തക്കാളി തൊക്ക്…. വളരെ ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ചേരുവകൾ

1. തക്കാളി 02എണ്ണം, ഇടത്തരം വലുപ്പം ഉള്ളത്

2. ഉണക്കമുളക് 04 എണ്ണം

3. സവാള 1 ഇടത്തരം വലുപ്പം ഉള്ളത്

4. വെളുത്തുള്ളി അല്ലി 6 എണ്ണം

5. വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ

6. ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 4 വറ്റൽ മുളക് ചേർത്ത് വറുത്ത് കോരി മാറ്റി വക്കുക.

ശേഷം അതേ എണ്ണയിൽ തന്നെ ഒരു ഇടത്തരം വലുപ്പമുള്ള സവാള ചെറുതാക്കി മുറിച്ചത് കൂടെ ചേർത്ത് കൊടുത്തിട്ട് ഒരു ഗോൾഡൻ നിറമാവുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റിവക്കുക.

എന്നിട്ട് ആ പാനിലേക്ക് രണ്ട് ഇടത്തരം വലുപ്പമുള്ള തക്കാളി ചെറിയ വലുപ്പത്തിൽ അരിഞ്ഞത് നിരത്തി വച്ചു കൊടുക്കുക.

ഒപ്പം തന്നെ 6 വെളുത്തുള്ളി അല്ലി കൂടെ ചേർത്ത് കൊടുത്ത് 5 മിനിറ്റ് ഇടത്തരം തീയിൽ മൂടിവച്ച് വേവിക്കുക.

അതിനു ശേഷം അടപ്പ് തുറന്ന് തക്കാളിയും വെളുത്തുള്ളിയും മറച്ചിടുക. വീണ്ടും 5 മിനിറ്റ് കൂടെ ഇടത്തരം തീയിൽ വേവിച്ചെടുക്കുക. അപ്പോഴേക്കും തക്കാളിയും വെളുത്തുള്ളിയും ചുട്ടെടുത്ത പോലെ ഒരു ചെറിയ കറുത്ത നിറം വരും.

ആ സമയത്ത് തീ ഓഫാക്കി ഒരു പാത്രത്തിലേക്ക് കോരി മാറ്റി വക്കുക. ചൂടാറിയതിനു ശേഷം തക്കാളിയുടെ തൊലി നീക്കം ചെയ്യണം.

എന്നിട്ട് ഒരു കല്ലിലോ അല്ലെങ്കിൽ കൈ ഉപയോഗിച്ചോ ഈ വേവിച്ചു വച്ചിരിക്കുന്ന എല്ലാ ചേരുവകളും നന്നായി ചതച്ചോ അല്ലെങ്കിൽ തിരുമ്മിയോ എടുക്കുക.

ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി തോക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here