Home Recipes ലോകമെമ്പാടും കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഡോനട്സ്.നല്ല പഞ്ഞി പോലെ സോഫ്റ്റ്‌...

ലോകമെമ്പാടും കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഡോനട്സ്.നല്ല പഞ്ഞി പോലെ സോഫ്റ്റ്‌ ആയ ഡോനട്സ്എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

പഞ്ഞി പോലുള്ള ഡോനട്ട് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

ചേരുവകള്‍:
മൈദ – 2 കപ്പ്‌ [287g]
ഉപ്പ് – അര ടീസ്പൂണ്‍
പഞ്ചസാര – 2 tbs[ 36g]
ജാതിക്ക ചുരണ്ടിയത് – കാല്‍ ടീസ്പൂണ്‍
മുട്ട – 1 [55g]
ഇളം ചൂടുപാല്‍ – അര കപ്പ്‌ [125g]
ഇന്‍സ്റ്റന്റ് യീസ്റ്റ് – ഒരു ടീസ്പൂണ്‍
സോഫ്റ്റ്‌ ബട്ടര്‍/നെയ്യ് – 2 tbs [30g]

ഉണ്ടാക്കുന്ന വിധം

ഇനി ഇതിനുള്ള ഗ്ലേസ് ഉണ്ടാക്കാംമൈദയും ഉപ്പും ജാതിക്കയും യോജിപ്പിച്ച് വക്കുക
പാലിലേക്കു യീസ്റ്റ് ചേര്‍ത്തു അലിയിക്കുക;പാലിന്‍റെ ചൂട് വളരെ കൂടിയാലും കുറഞ്ഞാലും യീസ്റ്റ് ശരിയായി പ്രവര്‍ത്തിക്കില്ല.
ഇതിലേക്ക് പഞ്ചസാര,മുട്ട, ബട്ടര്‍ എന്നിവ ചേര്‍ക്കുക
ഈ കൂട്ടിലേക്ക് മൈദ ചേര്‍ത്തു യോജിപ്പിക്കുക
ഇത് നല്ല സോഫ്റ്റ്‌ ആയി വരുന്ന വരെ 8 മിനിറ്റ് കുഴക്കുക
എന്നിട്ട് ഈ മാവ് പൊങ്ങി വരാനായി മയം പുരട്ടിയ ഒരു ബൗളില്‍ ആക്കി മൂടി വക്കുക
മാവ് ഇരട്ടി വലിപ്പം ആയാല്‍ അത് ഒന്ന് കൂടി കുഴച്ചു എയര്‍ പുറത്തു കളയണം; എന്നിട്ട് കുറച്ചു കനത്തില്‍[1/3inch] പരത്തി എടുക്കുക.
ഇനി ഇത് ഒരു ഡോനറ്റ് കട്ടര്‍/കുക്കികട്ടര്‍/ഗ്ലാസ്സ് ഉപയോഗിച്ച് മുറിക്കുക[2.5-3 inch]ഞാന്‍ ഗ്ലാസ്സ് ആണ് ഉപയോഗിച്ചത്;നടുവിലെ ദ്വാരം ഉണ്ടാക്കാന്‍ കുപ്പിയുടെ അടപ്പ്/പൈപ്പിംഗ് നോസ്സില്‍ ഉപയോഗിക്കാം[1/2 inch]
ഇങ്ങനെ ഷേപ്പ് ചെയ്തത് കുറച്ചു കൂടി വലിപ്പം വയ്ക്കാനായി മാറ്റി വക്കുക[20 മിനിറ്റ്]
ഇനി ഇത് ഫ്രൈ ചെയ്യാന്‍ എണ്ണ ചൂടാക്കുക;മിതമായ ചൂടില്‍ ഇവ വറുത്തു എടുക്കുക

ചേരുവകള്‍

പൊടിച്ച പഞ്ചസാര – ഒരു കപ്പ്‌
ഉരുക്കിയ ബട്ടര്‍ – രണ്ടു വലിയ സ്പൂണ്‍
വാനില എസ്സന്‍സ് – അര ടീസ്പൂണ്‍
പാല്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു ബൌളില്‍ പഞ്ചസാര,ബട്ടര്‍,വാനില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക
ഇതിലേക്ക് പാല്‍ ചേര്‍ത്തു കട്ടി കുറയ്ക്കാം;ഞാന്‍ കാല്‍ കപ്പ്‌ പാല്‍ ആണ് ചേര്‍ത്തത്
ഇതില്‍ വറുത്ത ഡോനട്സ് ചെറുചൂടോടെ മുക്കിയെടുക്കുക;അര മണിക്കൂറിനുള്ളില്‍ ഡ്രൈ ആയി കിട്ടും

റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here