Home Break fast രുചിയൂറും ഗോതമ്പു പുട്ട് // അല്പം പോലും വെള്ളം ചേർക്കാതെ കൈ കൊണ്ട് നനച്ചു കൊടുക്കാതെ...

രുചിയൂറും ഗോതമ്പു പുട്ട് // അല്പം പോലും വെള്ളം ചേർക്കാതെ കൈ കൊണ്ട് നനച്ചു കൊടുക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പുട്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

രുചിയൂറും ഗോതമ്പു പുട്ട് // 

മുകളിൽ പറഞ്ഞപോലെ വെള്ളം അല്പം പോലും ചേർക്കാതെ കൈ കൊണ്ട് നനച്ചു സമയം കളയാതെ നനവിനു ചോറും തേങ്ങായും മാത്രം ഉപയോഗിച്ചാണ് ഈ പുട്ട് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുട്ട് വളരെ സോഫ്‌റ്റും രുചികരവും ആണ്. ഏതു പുട്ടും നമുക്ക് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. ഒരിക്കൽ ഇങ്ങനെ തയാറാക്കിയവർ പിന്നെ ഈ ഒരു രീതിയിലെ പുട്ട് ഉണ്ടാക്കൂ..

ചേരുവകൾ എന്തൊക്കെ ആണെന്ന് നോക്കാം:
രണ്ടു പുട്ടിനുള്ള അളവ്:
ഗോതമ്പു പൊടി – 1 കപ്പ്‌
ചോറ് – 6 ടീസ്പൂൺ
തേങ്ങാ – അര കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

ചപ്പാത്തി ഉണ്ടാകുന്ന ഗോതമ്പ് പൊടി ആണ് ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം ഗോതമ്പ് പൊടി അടി കട്ടിയുള്ള ഒരു പാനിൽ മീഡിയം ഫ്ലയിമിൽ 5 മിനിറ്റോളം ചൂടാക്കി എടുക്കുക.
ഗോതമ്പ് പൊടിയിൽ നിന്ന് നല്ല ഒരു മണം വരുമ്പോൾ തീ ഓഫ്‌ ചെയ്യുക. ചൂടാറിയതിനു ശേഷം ഒരു മിക്സിടെ ജാറിൽ ഇട്ട് കൊടുക്കുക. 6 ടീസ്പൂൺ തേങ്ങയും 5 ടീസ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാ മിക്സിയിലും ഉള്ള “PULSE” അല്ലെകിൽ “WHIP” ബട്ടണിൽ പ്രെസ്സ് ചെയ്ത് 5 സെക്കൻഡ്‌സ് ഓളം രണ്ടു തവണ മിക്സ് ചെയ്യുക. (പുട്ട് പൊടിയുടെ നനവ് നോക്കി ചോറ് അല്ലെകിൽ പൊടി എക്സ്ട്രാ യൂസ് ചെയ്തു നനവ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്).
ഇനി സാദാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെ കുറ്റിയിൽ ചില്ലു ഇട്ടതിനു ശേഷം അല്പം തേങ്ങാ ഇട്ട് കൊടുക്കുക. പൊടി ഇട്ട് കൊടുത്ത് പുട്ട് കുടത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അത് നന്നായി ചൂടായ ശേഷം പുട്ട് കുറ്റി വെച്ചു കൊടുത്തു നന്നായി ആവി വന്നതിനു ശേഷം പുട്ട് എടുക്കാവുന്നതാണ്.

ഈ ഒരു രീതിയിൽ ഒരു തവണ എങ്കിലും തയാറാക്കി നോക്കുന്നവർ പിന്നെ ഈ രീതിയിലെ ഏതു പുട്ടും തയ്യാറാക്കു.
കാരണം ഈ പുട്ട് വളരെ സോഫ്‌റ്റും വളരെ ടേസ്റ്റിയും ആണ്. അതുപോലെ തന്നെ ഇത് ഉണ്ടാക്കാൻ വളരെ വളരെ സിമ്പിൾ ആണ്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു അഭിപ്രായം പറയണേ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here