Home Payasam വളരെ എളുപ്പത്തിൽ ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം തീർച്ചയായും...

വളരെ എളുപ്പത്തിൽ ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക് ഇഷ്ടപെടും…

തയ്യാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പ് ഒരു ഗ്ലാസ്
ശർക്കര 300 ഗ്രാം
തേങ്ങ ഒന്ന്
നെയ്യ് രണ്ട് ടേബിൾസ്പൂൺ
ഏലക്ക ജീരകം ചുക്കുപൊടി 1 tsp
നുറുക്ക് ഗോതമ്പ് കഴുകി കുക്കറിൽ ഇട്ടു വേവിക്കുക ശർക്കര അര ഗ്ലാസ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.

തേങ്ങ ഒന്നാം പാൽ രണ്ടാം പാൽ മൂന്നാം പാൽ എടുത്ത് വയ്ക്കുക അതിനുശേഷം കട്ടിയുള്ള ഒരു പാത്രം എടുക്കുക.

ശർക്കരപ്പാനി യിലേക്ക് വേവിച്ചുവച്ചിരിക്കുന്ന നുറുക്കുഗോതമ്പ് ചേർത്ത് അത് നന്നായി വരട്ടിയെടുക്കുക അതിനുശേഷം മൂന്നാം പാൽ ചേർക്കുക.

ചെറുതായി കുറുകിവരുമ്പോൾ രണ്ടാംപാൽ ചേർക്കുക അതും ചെറുതായി കുറുകിവരുമ്പോൾ ഒന്നാം പാലും ഏലക്ക ജീരകം ചുക്ക് എന്നിവ പൊടിച്ചതും ചേർത്ത് ഫ്രെയിംഓഫ് ചെയ്യുക.

രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച് മുന്തിരി നട്സ് എന്നിവ വറുത്തിടുക അടിപൊളി പായസം തയ്യാർ ഈ ഓണത്തിന് എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പായസം ആണിത്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നുറുക്കുഗോതമ്പ് കൊണ്ടുള്ള പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here