Home Recipes പല സ്നാക്കുകൾ ഉം ട്രൈ ചെയ്തു നോക്കുന്ന നമ്മൾക്ക് ഇന്ന് ഒരു തേങ്ങ കട്ട ഒന്ന്...

പല സ്നാക്കുകൾ ഉം ട്രൈ ചെയ്തു നോക്കുന്ന നമ്മൾക്ക് ഇന്ന് ഒരു തേങ്ങ കട്ട ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ… തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കണം നിങ്ങൾക്ക് ഇഷ്ടപ്പെടും….

തേങ്ങ കട്ട

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ
രണ്ട് ടേബിൾ സ്പൂൺ പാൽ
എടുത്തിട്ട് അതിലേക്ക്
ഒരു ടീസ്പൂൺ കോൺഫ്ളവർ
ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
ഒരു ചുവടു കട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക്
150ml പാൽ
ഒഴിച്ചു കൊടുക്കാം.

പാല് തിളച്ച് വരാൻ തുടങ്ങുമ്പോൾ നേരത്തെ കലക്കിവെച്ച കോൺഫ്ലോർ മിക്സ് ചേർത്തു കൊടുക്കാം.
ചെറിയ തീയിൽ ചെറുതായിട്ട് കുറുകി എടുക്കാം.

കുറുകി എടുത്ത ശേഷം അതിനെ ചൂടാറാൻ ആയി വെക്കാം.
ഒരു പാൻ ചൂടാക്കി അതിലേക്ക്
ഒരു ടേബിൾ സ്പൂൺ നെയ്യും
ചേർത്ത് കൊടുക്കാം നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക്
ഒരു ടേബിൾ സ്പൂൺ നുറുക്കിയ അണ്ടിപ്പരിപ്പ്
ചേർക്കാം.

ശേഷം അതിലേക്ക്
ഒരു കപ്പ് തേങ്ങ ചിരകിയത്
ചേർത്ത് ഇളക്കുക.

തേങ്ങയുടെ പച്ച മണം മാറി വന്നാൽ അതിലേക്ക് നമ്മൾ തേങ്ങ എടുത്ത് കപ്പിന് അരകപ്പ് പഞ്ചസാര
ചേർത്ത് കൊടുക്കാം.

പഞ്ചസാര ചെറുതായിട്ട് ഉരുകി വരുമ്പോൾ അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പാല് കോൺഫ്ലോർ മിക്സ് ചേർത്തു കൊടുക്കാം.

എന്നിട്ട് നന്നായിട്ട് കുറുക്കി എടുക്കാം.
ഫാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു പാത്രത്തിൽ എണ്ണ തടവി അതിലേക്ക് മാറ്റി പരത്തി വെക്കാം.
ചെറുതായിട്ട് ചൂടാറി വരുമ്പോൾ കട്ട് ചെയ്തു വെക്കാം .നന്നായി ചൂടായി കഴിഞ്ഞാൽ പിന്നെ കട്ട് ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരിക്കും….

നമ്മളെ ടേസ്റ്റ് ആയാൽ തേങ്ങ കട്ട തയ്യാറായി എല്ലാവരും ട്രൈ ചെയ്തു നോക്കൂ…..

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചകങ്ങൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here