Home Recipes പല ഓലനുകളും നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടആകും സദ്യയിലെ വൻപയർ കുമ്പളങ്ങ ഓലൻ ഇതിന്റെ...

പല ഓലനുകളും നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടആകും സദ്യയിലെ വൻപയർ കുമ്പളങ്ങ ഓലൻ ഇതിന്റെ രുചി ഒന്ന് വേറെ തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

സദ്യയിലെ വൻപയർ കുമ്പളങ്ങ ഓലൻ 

Ingredients:–

വൻപയർ :1cup

കുമ്പളങ്ങ :2cup, മീഡിയം വലുപ്പത്തിൽ അരിഞ്ഞത്

പച്ചമുളക് :7

ഉപ്പ് പാകത്തിന്

വെള്ളം ആവിശ്യത്തിന്

ഒന്നാം പാൽ :1cup

രണ്ടാം പാൽ :1cup

കറിവേപ്പില:1stem

വെളിച്ചെണ്ണ :2tbsp

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കർ എടുത്ത് അതിലേക്ക് 5മണിക്കൂർ കുതിർത്തുവെച്ച വൻപയർ ഇട്ട് കൊടുക്കാം. ഇതിലേക്ക് പച്ചമുളകും ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിക്കാം. ഇത് വെന്തു കഴിയുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന കുമ്പളങ്ങ ഇട്ട് കൊടുത്തു ഒന്നുകൂടെ വേവിക്കാം.

കുമ്പളവും വേവായശേഷം ഇതിലേക്ക് രണ്ടാം പാൽ ചേർത്തു നന്നായി വറ്റിച്ചെടുക്കാം. ഇതിലേക്ക് കറിവേപ്പില കൂടെ ചേർത്തു വറ്റിക്കാം.

എന്നാൽ ഒരു പ്രതേക ടേസ്റ്റ് കിട്ടും. വറ്റിച്ചതിന് ശേഷം ഒന്നാംപാൽ ചേർത്തു ഒന്ന് ചൂടായ ശേഷം തീ ഓഫ് ചെയ്യാം. ശേഷം വെളിച്ചെണ്ണ മുകളിൽ ഒഴിച്ച ശേഷം നന്നായി മിക്സ് ചെയ്യാം. രുചികരമായ ഓലൻ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സദ്യയിലെ വൻപയർ കുമ്പളങ്ങ ഓലൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here