Home Payasam ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഥമൻ ആണ് അവൽ പ്രഥമൻ. ടേസ്റ്റിൽ യാതൊരു കോംപ്രമൈസും ഇല്ലാത്ത...

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഥമൻ ആണ് അവൽ പ്രഥമൻ. ടേസ്റ്റിൽ യാതൊരു കോംപ്രമൈസും ഇല്ലാത്ത അവൽ പ്രഥമൻ ഉണ്ടാക്കാൻ എൻ്റെ കൂടെ കൂടുന്നോ?

 

അവൽ പ്രഥമൻ/അവൽ പായസം

ചേരുവകൾ:

1. ശർക്കര – 200 ഗ്രാം

2. വെള്ളം – 1/2 കപ്പ്

3. നെയ്യ് – 2 ടീസ്പൂൺ

4. തേങ്ങാകൊത്ത് – 2 ടേബിൾസ്പൂൺ

5. കാഷ്യൂനട്ട്സ് – 2 ടേബിൾസ്പൂൺ

6. കിസ്മിസ് – 2 ടീസ്പൂൺ

7. അവൽ – 2 കപ്പ്

8. തേങ്ങ – 1 എണ്ണം
1/2 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും എടുത്ത് വയ്ക്കണം

9. ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ

പാചകം ചെയ്യുന്ന രീതി:

1. ശർക്കര വെള്ളം ചേർത്ത് ഉരുക്കിയതിന് ശേഷം അരിച്ച് മാറ്റി വയ്ക്കുക
2. ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, നട്ട്സ്, കിസ്മിസ് എന്നിവ വറുത്ത് കോരി മാറ്റുക
3. അതേ നെയ്യിലേക്ക് അവൽ ചേർത്ത് ചെറുതീയിൽ വച്ച് 5 മിനിറ്റ് വറുത്തെടുക്കുക
4. അതിലേക്ക് ശർക്കര പാനി ചേർത്ത് തിളപ്പിക്കുക
5. കുറുകി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കാം
6. അവൽ വെന്ത് കുറുകി വരുമ്പോൾ തലപ്പാൽ, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക
7. തിള വരുന്നതിന് മുൻപേ ഇറക്കി വയ്ക്കുക
8. നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത്, നട്ട്സ്, കിസ്മിസ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക

പായസത്തിന് കട്ടി കുറവ് മതി എന്നുള്ളവർക്ക് 3 മുതൽ 4 വരെ കപ്പ് രണ്ടാം പാൽ ചേർക്കാം

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here