തക്കാളി റോസ്റ്റ്
അപ്പത്തിനും,ചപ്പാത്തിക്കും,ചോറിനും ഒക്കെ ഒപ്പം കഴിക്കാവുന്ന പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു തക്കാളി റോസ്റ്റ് ഫ്രൈ ആണിത്
ചേരുവകൾ
തക്കാളി -2
കടുക് -1/2 tsp
വറ്റൽ മുളക് -1
ചെറിയ ഉള്ളി -1/2 cup
വെളുത്തുള്ളി -1
പച്ചമുളക് -1
സാമ്പാർ പൊടി -1 ½ tsp
ഉലുവ പൊടിച്ചത് -1/4 tsp
വാളൻപുളി പിഴിഞ്ഞത് -2 tbsp
ശർക്കര -1/4 tsp
വെളിച്ചെണ്ണ -as required
ആക്കുന്ന വിധം
ഒരു പാൻ ൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളക് മൂപ്പിക്കുക .ഇതിലേക്ക് ഉള്ളി ,വെളുത്തുള്ളി ,പച്ചമുളക് ,ഉപ്പ് എന്നിവ ചേർത്ത്
വഴറ്റുക .ഇതിലേക്ക് സാമ്പാർ പൊടി ചേർത്ത് മൂപ്പിക്കുക .
തക്കാളി ചേർത്ത് ചെറുതായി വഴന്നു വരുമ്പോൾ പുളിയും ചേർത്ത് നന്നായി വഴറ്റുക .
ഉലുവാപ്പൊടിയും ശർക്കരയും ചേർത്തിളക്കി തീ ഓഫ് ചെയ്യാം .
(അധികം പഴുക്കാത്ത തക്കാളി ആണ് നല്ലതു.എരിവ് കൂടുതൽ വേണമെങ്കിൽ ½ tsp മുളകുപൊടിയും ചേർക്കാം)
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.